Election NewsKeralaLatest News

കേരളത്തില്‍ ട്വന്റി ട്വന്റിയെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെപ്പില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ മുഖ്യമന്ത്രിയുടെ മോഹങ്ങള്‍ പൊലിയുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കോവളം ചൊവ്വരയില്‍ കൈപ്പത്തിക്ക് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിഞ്ഞതിനെ തുടര്‍ന്ന് ബൂത്തില്‍ അതുവരെ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവിപാറ്റ് പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

കോവളം ചൊവ്വരയിലെ 151-ാം ബൂത്തിലാണ് പിഴവ് കണ്ടെത്തിയത്. 76 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്.77-ാംമത് വോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് യുഡിഎഫ് പ്രതിഷേധിക്കുകയും ബൂത്തിലെ വോട്ടിംഗ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ വോട്ടിംഗ് യന്ത്രം മാറ്റിവച്ചാണ് വോട്ടിംഗ് പുനരാംരാഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button