Latest NewsKeralaNews

സുരേഷ് ഗോപിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തോല്‍വി സമ്മതിച്ച് രമേശ് ചെന്നിത്തല: പിഴവ് പരിശോധിക്കും

തിരുവനന്തപുരം: തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തോല്‍വി സമ്മതിച്ച് രമേശ് ചെന്നിത്തല. കെ. മുരളീധരന്‍ വിജയിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തോല്‍വി അപ്രതീക്ഷിതമായിരുന്നു. തൃശൂരിലെ വീഴ്ചകള്‍ കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കും.

Read Also: തൃശൂര്‍ എടുത്ത് സുരേഷ് ഗോപി: ആദ്യ അഭിനന്ദനവുമായി പ്രകാശ് ജാവദേക്കര്‍

ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സംസ്ഥാനത്ത് ധാരണയുണ്ടായിരുന്നു അതുകൊണ്ടാണ് തൃശൂരില്‍ കോണ്‍ഗ്രസ് പരാജയത്തിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വരെ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നായിരുന്നു ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്.

അതേസമയം തൃശൂരില്‍ സുരേഷ് ?ഗോപിയുടെ ലീഡ് നില 60,000 കടന്നു. മൂന്നു ലക്ഷത്തോളം വോട്ടുകളാണ് ഇതുവരെ സുരേഷ് ഗോപി നേടിയത്. മൂന്നാം സ്ഥാനത്തുള്ള മുരളീധരന്‍ സുരേഷ് ഗോപിയോക്കാള്‍ 65,000 ലെറെ വോട്ടിന് പിന്നിലാണ്. ഒരു ഘട്ടത്തില്‍ പോലും സുരേഷ് ഗോപിയെ മറികടക്കാന്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button