Latest NewsElection NewsIndia

ഒരൊറ്റ വോട്ടിനായി വനത്തിനുള്ളില്‍ പോളിംഗ് ബൂത്ത്

ഗിര്‍ വനത്തിനുള്ളിലെ ബനേജ് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് പോളിങ് ബൂത്ത്

അഹമ്മദാബാദ്: ഇത്തവണയും ഗിര്‍ വനത്തിനുള്ളില്‍ മുടങ്ങാതെ പോളിങ് ബൂത്ത് ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വര്‍ഷങ്ങളായി കഴിയുന്ന തപസ്വി മെഹന്ത് ഭരത്ദാസ് ദര്‍ശന്‍ദാസ് എന്ന ഒരൊറ്റ വോട്ടര്‍ക്കു വേണ്ടിയാണ് ഇത്തവണയും കമ്മീഷന്‍ ബൂത്ത് ഒരുക്കിയതെന്ന പ്രത്യേകതയാണ് ഇതിനുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷമായി ലോക്‌സഭ തെരഞ്ഞെടുപ്പിലും കൂടാതെ നിയമസഭ തെരഞ്ഞടുപ്പിലും മെഹന്ത് ഭരത്ദാസ് വോട്ട് രേഖപ്പെടുത്തുന്നുണ്ട്.

ഗിര്‍ വനത്തിനുള്ളിലെ ബനേജ് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് പോളിങ് ബൂത്ത്. വനത്തിനുള്ളില്‍ നിന്ന് 55 കിലോ മീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജുനാഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബനേജ് ഗ്രാമത്തിലെ അതിപുരാതന ശിവക്ഷേത്രമായ ബനേജ് തീര്‍ത്ഥാടത്തിലാണ് മെഹന്ത് ഭരത്ദാസ് തപസിരിക്കുന്നത്. മെഹന്ത് ഭരത്ദാസിനു വേണ്ടി മാത്രമാണ് പണം മുടക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിടെ പോളിങ് ബൂത്ത് ഒരുക്കുന്നത്.

gir forest single voter

കടുകളടക്കമുള്ള വ്യ ജീവികളുള്ള ഗിര്‍ വനത്തില്‍ ജീവന്‍ പണയം വച്ചാണ് ഓരോ തെരഞ്ഞെടുപ്പിനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത്.
വോട്ടര്‍മാര്‍ നില്‍ക്കുന്നിടത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ മാത്രമേ പോളിങ് ബൂത്ത് ഒരുക്കാന്‍ പാടുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം പാലിക്കാന്‍ കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button