Latest NewsNewsIndia

‘ഹിജാബ് അഴിക്കണം, മുഖം കാണണം’: തമിഴ്‌നാട്ടിൽ വോട്ട് ചെയ്യാനെത്തിയ യുവതിയോട് പോളിങ് ബൂത്ത് ഏജന്റ്

മേലൂർ: കർണാടകയിലെ ഹിജാബ് നിരോധന വാർത്തയ്ക്ക് പിന്നാലെ ഹിജാബുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങൾ. തമിഴ്‌നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കങ്ങൾ അരങ്ങേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലിം സ്ത്രീകളോട് ഹിജാബ് അഴിച്ച് മാറ്റിയ ശേഷം വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ബൂത്ത് ഏജന്റ്. ബി.ജെ.പി ബൂത്ത് ഏജന്റ് ആണ് വോട്ട് ചെയ്യാനെത്തിയ സ്ത്രീകളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടത്.

Also Read:കേന്ദ്രം ഇങ്ങനെ വില കൂട്ടിയാൽ ഞങ്ങൾ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസൽ നിറയ്ക്കും: ആന്റണി രാജു

തമിഴ്‌നാട്ടിലെ മേലൂർ നഗരസഭയിലെ എട്ടാം വാർഡിലെ അൽ-അമീൻ സ്‌കൂൾ പോളിങ് ബൂത്തിൽ ആണ് സംഭവം. വോട്ട് ചെയ്യണമെങ്കിൽ തലയിലെ ഹിജാബ് അഴിച്ച് കളയണം എന്ന ആവശ്യവുമായി ബൂത്ത് ഏജന്റ് ഗിരിരാജൻ സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളെ ഇയാൾ ഇതിനനുവദിച്ചതും ഇല്ല. സ്ത്രീകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് ആരോപിച്ചായിരുന്നു ഇയാൾ ബഹളമുണ്ടാക്കിയത്. കുറച്ച് സമയത്തേക്ക് വോട്ടിംഗ് തടസപ്പെട്ടു.

എന്നാൽ, ബൂത്തിൽ ഉണ്ടായിരുന്ന ഡി.എം.കെ, എ.ഐ.എഡി.എം.കെ ഏജന്റുമാർ ഉൾപ്പെടെയുള്ള മറ്റ് പാർട്ടി ഏജന്റുമാരും ഉദ്യോഗസ്ഥരും ഗിരിരാജനെതിരായിരുന്നു. ഗിരിരാജനെ എത്രയും പെട്ടന്ന് പോളിങ് ബൂത്തിൽ നിന്ന് മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു. പിന്നീട്, ബി.ജെ.പി ഏജന്റിനെ പോളിംഗ് സ്‌റ്റേഷനിൽ നിന്ന് മാറ്റിയ ശേഷമാണ് വോട്ടെടുപ്പ് പുനഃരാരംഭിച്ചത്. സംഭവത്തെ തുടർന്ന് പോളിങ് ബൂത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button