Election NewsLatest NewsIndia

പ്രധാനമന്ത്രി മോദിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറിലും ഒഡീഷയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാവിലെ 10 മണിക്ക് കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദി അവിടെ നിന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി കളക്ടറേറ്റിലേക്കു പുറപ്പെടും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കും. എന്‍ഡിഎ നേതാക്കളെ അണി നിരത്തി ഐക്യസന്ദേശം നല്‍കാനാണ് ബിജെപി ശ്രമം.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറിലും ഒഡീഷയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. പ്രചരണവുമായി ബന്ധപ്പെട്ട് പ്രിയങ്കഗാന്ധി ഇപ്പോഴും ഉത്തര്‍ പ്രദേശിലുണ്ട്. ഉന്നാവോയിലും ബാരാബങ്കിയിലും പ്രിയങ്ക റോഡ് ഷോ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button