Latest NewsElection NewsKerala

ക​ള്ള​വോ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ല്‍ സിപിഎം മൗ​നം വെ​ടി​യ​ണ​മെ​ന്നും സു​ധീ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന സാഹചര്യത്തിൽ സിപിഎം മൗ​നം വെ​ടി​യ​ണ​മെ​ന്നും കെ​പി​സി​സി മു​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എം സു​ധീ​ര​ന്‍. ക​ള്ള​വോ​ട്ട് ആ​രു ചെ​യ്താ​ലും മാ​പ്പ​ര്‍​ഹി​ക്കാ​ത്ത തെ​റ്റാ​ണെ​ന്നും ക​ള്ള​വോ​ട്ട് സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ പ​രാ​തി​ക​ളി​ലും നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന-​ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ മൗനത്തിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടത്തിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുത്തു. പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ ശുപാർശ ചെയ്യും.കള്ളവോട്ട് ചെയ്ത എ.വി സലീനയ്‌ക്കെതിരെയാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button