Latest NewsElection NewsKerala

ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കും ; കുഞ്ഞാലിക്കുട്ടി

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോഡ് മണ്ഡലത്തിൽ മുസ്ളീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പാർട്ടി ഒരിക്കലും കള്ളവോട്ട് അംഗീകരിക്കില്ല.സംഭവത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം സിപിഎം നടത്തിയ കള്ളവോട്ട് മറച്ച് വയ്ക്കാനാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ലീഗിനെതിരെ കള്ളവോട്ട് ആരോപണം ഉയർന്നതോടെ സിപിഎം മത്രമല്ല കള്ളവോട്ടിന് പിന്നിലെന്ന് ജനങ്ങൾക്ക് വ്യക്തമായി.

കല്യാശേരിയിൽ മൂന്ന് ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചിരുന്നു. രണ്ടു മുന്നണികളിലെയും മൂന്ന് വീതം പേർ കള്ളവോട്ട് ചെയ്തു എന്നാണ് കമ്മീഷൻ ഇതുവരെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button