KeralaLatest NewsElection News

സമ്പത്തിന് ലീഡ് ലഭിച്ചത് ഒരു മണ്ഡലത്തിൽ

ആറ്റിങ്ങൽ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഫ് സ്ഥാനം ഒന്നും നേടാതെ പോവുകയാണ്. ആറ്റിങ്ങലിലെ ഇടതുസ്ഥാനാർത്ഥിയായ എ സമ്പത്തിന് ഒരു മണ്ഡലത്തിൽ മാത്രമാണ് ലീഡ് ലഭിച്ചത്.വര്‍ക്കല നിയമസഭാ മണ്ഡലത്തിലാണ് സമ്പത്ത് ലീഡ് നേടിയത്. വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യഘട്ടം മുതല്‍ തന്നെ മണ്ഡലത്തില്‍ അടൂര്‍പ്രകാശ് മുന്നില്‍ നില്‍ക്കുകയാണ്. ഇവിടെ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 11592 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ അടൂര്‍പ്രകാശിനുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും ഇടതുപക്ഷത്തിന് വിജയം കൈവരിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , ശബരിമല സ്ത്രീ പ്രവേശന വിഷയവും ഇടതുപക്ഷത്തിന്റെ വിജയത്തെ ബന്ധിച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രി ഇപ്പോൾ എകെജി സെന്ററിൽ എത്തിയിട്ടുണ്ട്. വോട്ടെണ്ണി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്ന് വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button