literatureworldnews

അറബ് വംശജന് മഹാത്മാ ഗാന്ധി സമാധാന അവാര്‍ഡ്

 

തുണീഷ്യയിലെ (ദോഹ) മുല്ലപ്പൂ വിപ്ലവത്തിന്റെ പിന്നണി പ്രവര്‍ത്തകനായ റാഷിദ് അല്‍ഗന്നൂശിക്ക് മഹാത്മാ ഗാന്ധി സമാധാന അവാര്‍ഡ്. ആദ്യമായാണ് ഒരു അറബ് വംശജന് ഈ അവാര്‍ഡ് ലഭിക്കുന്നത്.  മഹാത്മാ ഗാന്ധിയുടെ പേരില്‍ ജംനാലാല്‍ ബജാജ് ട്രസ്റ്റ് നല്‍കി വരുന്ന സമാധാനത്തിനുള്ള അവാര്‍ഡാണിത്. ആഫ്രിക്കന്‍ വിമോചന നേതാവും മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേല, ദഷിണ ആഫ്രിക്കയിലെ സാമൂഹിക പരിഷ്‌കര്‍ത്താവ് റെവറെന്റ് ഡെസ്‌മോന്റ് ടുട്ടു തുടങ്ങിയ പ്രമുര്‍ക്കു  ഈ അവാര്‍ഡ് നേരത്തെ ലഭിച്ചിട്ടുണ്ട്.

ലോക തലത്തില്‍ സമാധാനം നിലവില്‍ വരുന്നതിന് വേണ്ടി മഹാത്മാ ഗാന്ധിയുടെ മാര്‍ഗം പിന്‍പറ്റാന്‍ പരിശ്രമിക്കുന്ന പ്രമുഖരെയാണ് ഈ അവാര്‍ഡിന് പരിഗണിക്കാറുള്ളത്. തുണീഷ്യയില്‍ നടന്ന മുല്ലപ്പൂ വിപ്ലവവും അതിന് ശേഷമുള്ള ഭരണ മാറ്റവും രക്തരഹിതമാക്കാന്‍ ഗന്നൂശി നടത്തിയ ശ്രമമാണ് അദ്ദേഹത്തെ ഈ വര്‍ഷത്തെ ഗാന്ധി അവാര്‍ഡിന് തിരഞ്ഞെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

 

shortlink

Post Your Comments

Related Articles


Back to top button