CinemaGeneralMollywoodNEWS

കാരവന്‍ അപകടത്തില്‍പ്പെട്ട സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ ദിലീപ്

നടന്‍ ദിലീപിന്‍റെ കാരവന്‍ അപകടത്തില്‍പ്പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നാലെ മുതല്‍ വ്യാജ വാര്‍ത്തകള്‍ പരക്കുകയാണ്. അതിനെതിരെ വിശദീകരണവുമായി ദിലീപ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ വാര്‍ത്തയെകുറിച്ച് നടന്‍റെ പ്രതികരണം
ദിലീപിന്‍റെ പോസ്റ്റ്

പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച്‌ ഒരു കാരവൻ അപകടത്തിൽ പെട്ടു,ഈ കാരവൻ എന്റേതാണു എന്നമട്ടിൽ സോഷ്യൽ മീഡിയായിലും,എന്നെ “ഒരുപാട്‌ “സഹായിക്കുന്ന ചില പത്രങ്ങളുടെ ഓൺലൈൻ പേജുകളിലും വാർത്തകൾ വരുന്നതായും,അതിനു സോഷ്യൽ മീഡിയായിൽ മുഖമില്ലാത്ത “ചില മാന്മ്യാർ “വേണ്ട രീതിയിൽ പ്രചരണം നടത്തുന്നതായും അറിഞ്ഞു, അതുകൊണ്ട്‌ എല്ലാവരുടേയും അറിവിലേക്കായ്‌ പറയുന്നു,എനിക്ക്‌ സ്വന്തമായ്‌ കാരവനില്ല,മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ്‌ ചെമ്പ്‌ എന്ന പ്രൊഡകഷൻ ക്ൺ ട്രോളറാണു,സിനിമകളുടെ സെറ്റിൽ വാടകയ്ക്കു നൽകുന്നതാണിത്‌,”കമ്മാരസംഭവം ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഈ കാരവൻ ഞങ്ങൾ ഉപയോഗിച്ചിരുന്നു,ഈശ്വരകൃപയാൽ അതിൽ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച്‌ ആശ്വാസം, എല്ലാവർക്കും ഉയർത്തേഴുന്നേൽപ്പിന്റെ വിശുദ്ധ ഈസ്റ്റർ ആശംസകൾ in Advance.

shortlink

Related Articles

Post Your Comments


Back to top button