BollywoodCinema

ബിഗ് ബി അമിതാഭ് ബച്ചന് ഇത് പിറന്നാൾ ദിനം

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍.ഇന്ത്യൻ സിനിമയുടെ ക്ഷുഭിത യൗവനം എന്നറിയപ്പെടുന്ന അമിതാഭ് ബച്ചൻ ലോകമെമ്പാടും ആരാധകരുള്ള ബിഗ് ബി ആയി അറിയപ്പെടുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും സ്വാധീനിച്ചതുമായ നടന്മാരില്‍ ഒരാളാണ് ബച്ചൻ.മികച്ച നടനുള്ള നാല് ദേശീയ അവാര്‍ഡുകള്‍ അടക്കം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും മറ്റുമായി നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.ഫിലിം ഫെയര്‍ അവാര്‍ഡുകളില്‍ പതിനഞ്ചുതവണ ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.അഭിനയത്തിന് പുറമേ, പിന്നണിഗായകന്‍, ചലച്ചിത്ര നിര്‍മാതാവ്, ടെലിവിഷന്‍ അവതാരകനായി വരെ മികച്ച സാന്നിധ്യമറിയിച്ച വ്യക്തിത്വമാണ് ബച്ചന്‍.”കോണ്‍ ബനേഗ ക്രോര്‍പതി” എന്ന ഗെയിം ഷോയുടെ പല സീസണുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏറെ ജനപ്രീതി നേടിക്കൊടുത്ത എക്കാലത്തെയും മികച്ച ഷോകളില്‍ ഒന്നായിരുന്നു ക്രോര്‍പതി.1984 ല്‍ പദ്മശ്രീ, 2001 ലെ പദ്മഭൂഷണ്‍, 2015 ല്‍ പത്മ വിഭൂഷണ്‍, ഫ്രാന്‍സിലെ ഗവണ്‍മെന്റിന്റെ ദേശീയ പുരസ്കാരമായ നൈറ്റ് ഓഫ് ദി ലെജൻഡ് ഓഫ് ഓണര്‍ തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.ഇപ്പോഴും ചലച്ചിത്രമേഖലയിൽ നിറസാന്നിധ്യമാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button