CinemaKollywoodMollywoodNEWS

മോഹന്‍ലാലിനെ ഒരുപാടിഷ്ടമാണ്, പക്ഷേ തന്‍റെ ചിത്രം പുലിമുരുകനെപ്പോലെയല്ല; ജയം രവി

തന്‍റെ പുതിയ ചിത്രമായ ‘വനമകന്‍’ പുലിമുരുകനെപ്പോലെയല്ലന്ന് ജയം രവി. മലയാളത്തില്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയ ‘പുലിമുരുകന്‍’ കഴിഞ്ഞ ദിവസം തമിഴിലും റിലീസ് ചെയ്തിരുന്നു. കാട് പശ്ചാത്തലമായ ‘വനമകന്‍’ റിലീസ് ചെയ്യാനിരിക്കെയാണ് പുലിമുരുകനുമായി തന്‍റെ ചിത്രത്തിന് സാമ്യമില്ലെന്ന് ജയം രവി വ്യക്തമാക്കിയത്. മനോരമയിലെ ‘പുലര്‍വേള’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയം രവി.
മോഹന്‍ലാല്‍ എന്ന നടനെ ഒരുപാടിഷ്ടമാണ്. പുതിയ സിനിമകളും കാഴ്ചപാടുകളും വന്നതോടെ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് മലയാള സിനിമ ഒരുപാട് മാറി. ഇതര ഭാഷകള്‍ക്ക് പോലും ഇത് മാതൃകയാക്കാം ജയം രവി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button