CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

സിനിമ ഉപേക്ഷിച്ചതിന് കാരണം വെളിപ്പെടുത്തി ഗീത

 

തമിഴിലും മലയാളത്തിലും താര രാജാക്കന്മാരുടെ സിനിമകളില്‍ നായികയായി വിലസിയ താരമാണ് ഗീത. എന്നാല്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താന്‍ മടങ്ങിയെത്താത്തതിനു കാരണം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഇഷ്ടപ്പെട്ട വേഷങ്ങള്‍ കിട്ടാത്തത് കൊണ്ടാണ് താന്‍ മലയാളത്തിലേയ്ക്ക് മടങ്ങിവരാത്തതെന്ന് ഗീത പറയുന്നു. കഥ പറയാന്‍ വരുന്നവരില്‍ നിന്ന് അഭിനയ സാധ്യതയുള്ള വേഷങ്ങളോ മനസ്സിന് തൃപ്തി നല്‍കുന്ന കഥാപാത്രങ്ങളോ ലഭിക്കുന്നില്ലെ. എല്ലാം ഒരേ തരം വേഷങ്ങള്‍. മോശം വേഷങ്ങളിലെത്തി പ്രേക്ഷക മനസ്സിലെ നല്ല ഓര്‍മ്മകള്‍ നശിപ്പിക്കേണ്ടല്ലോയെന്നു കരുതിയാണ് താന്‍ മാറി നിന്നതെന്നും ഗീത തുറന്നു പറഞ്ഞു.

കഥാപാത്രങ്ങളുടെ കരുത്ത് കൊണ്ട് നായികമാര്‍ ശക്തമായി നിന്നിരുന്ന കാലത്താണ് താനുള്‍പ്പെടെയുള്ള വലിയൊരു കൂട്ടം നടിമാര്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. ഒരുപാടു പുതിയ നായികമാര്‍ എത്തുന്നുണ്ടെങ്കിലും പ്രാധാന്യമുള്ള വേഷങ്ങളുടെ അഭാവം അവരുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നു. പഴയ നായികമാര്‍ അമ്മമാരായി, എന്നാല്‍ ഇന്ന് അമ്മവേഷങ്ങള്‍ സിനിമയില്‍ നിന്ന് കൂട്ടത്തോടെ പടിയിറങ്ങിയെന്നും താരം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button