GeneralNEWS

ബിജെപിയുടെ താരപ്രചാരകനായി അങ്കത്തട്ടിലേക്ക്: പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചും യുഡിഎഫിനെ വിമര്‍ശിച്ചും സുരേഷ്ഗോപി

പാലക്കാട്: ബിജെപിയുടെ താരപ്രചാരകന് തന്‍റെ പ്രസിദ്ധമായ ഡയലോഗ് “ഓര്‍മ്മയുണ്ടോ ഈ മുഖം” എന്ന് ചോദിച്ചുകൊണ്ട് ഉത്ഘാടനവേദിയിലേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകനാകുമെന്ന പ്രഖ്യാപനത്തിനു ശേഷം ആദ്യമായി സുരേഷ്ഗോപി നിറവേറ്റിയ കര്‍ത്തവ്യം പാലക്കാട് നിയോജകമണ്ഡലം പാര്‍ട്ടി കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യുക എന്നുള്ളതായിരുന്നു. ഈ പൊതുയോഗത്തിലേക്കാണ് യാതൊരു മുഖവുരയും ആവശ്യമില്ലെന്ന രീതിയിലുള്ള ആരവങ്ങളോടെ ജനങ്ങള്‍ സൂപ്പര്‍താരത്തെ വരവേറ്റത്.

പരമാവധി മണ്ഡലങ്ങളില്‍ സുരേഷ്ഗോപിയുടെ താരസാന്നിധ്യം ഉറപ്പാക്കാനായി ഹെലിക്കോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച സുരേഷ്ഗോപി യുഡിഎഫിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. എല്‍ഡിഎഫിനെ വെറുതെ വിടുകയും ചെയ്തു.

‘വളരണം ഈ നാട്, തുടരണം ഈ ഭരണം’ എന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം ‘തളരണമോ ഈ നാട്, തുടരണം ഈ ഭരണം’ എന്നോ ‘വളരണമോ ഈ നാട്, തുലയണം ഈ ഭരണം’ എന്നോ മാറ്റണം എന്ന് സുരേഷ്ഗോപി നിര്‍ദ്ദേശിച്ചു.

ആരോപണവിധേയരായ മന്ത്രിമാര്‍ സ്ഥാനാര്‍ത്ഥികളായി വരുന്നത് നല്ലതാണെന്നും അത് ജനങ്ങള്‍ക്ക് പകവീട്ടാനുള്ള അവസരമാണെന്നും ആദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button