GeneralNEWS

സിനിമ സ്വപ്നം കണ്ട് നടക്കുന്ന എല്ലാവര്‍ക്കും അവരുടെ ലക്ഷ്യത്തിലെത്താന്‍ പറ്റും: ആ ഒറ്റമൂലി എന്താണെന്ന് വ്യകതമാക്കി ജയസുര്യ

ദേശീയ അവാര്‍ഡ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ജയസൂര്യ. ഒരു നടന്‍ എന്ന നിലയില്‍ എത്രമാത്രം മുന്നോട്ടുപോകാനുണ്ടെന്ന് ഈ പുരസ്‌കാരം തന്നെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ജയസൂര്യ പറയുന്നു. തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജൂറി പരാമര്‍ശം ലഭിച്ചു എന്നറിഞ്ഞപ്പോഴത്തെ തന്റെ മാനസികാവസ്ഥ അദ്ദേഹം തമാശയിലൂടെ വര്‍ണിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും നമസ്‌കാരം. എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇന്നിപ്പൊ ദേശീയ അവാര്‍ഡ് അനൗണ്‍സ് ചെയ്തപ്പോള്‍ അമിതാഭ് ബച്ചന്റെ കൂടെ എന്റെ പേര് കണ്ടപ്പോള്‍ കിളി പറന്നുപോയി. വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന ഞാന്‍ ഇന്ന് ഒരു ദേശീയ അവാര്‍ഡിലേക്ക് എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ എനിക്കൊരു കാര്യം പറയാന്‍ പറ്റും. സിനിമ സ്വപ്നം കണ്ട് നടക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ഥമായിട്ടുള്ള ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ഛയായിട്ടും അവരുടെ ലക്ഷ്യത്തിലെത്താന്‍ പറ്റും. അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഞാന്‍. താങ്ക് യു..

shortlink

Related Articles

Post Your Comments


Back to top button