GeneralNEWS

റിമ കല്ലിങ്കലിനെ അത്ഭുതപെടുത്തി സെന്‍സര്‍ ബോര്‍ഡ്

“കാട് പൂക്കുന്ന നേരം” വളരെ സെൻസിറ്റീവ് ആയ ഒരു രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായതിനാൽ സെൻസറിംഗിനെകുറിച്ചു ഏറെ ആശങ്കകളും ഉണ്ടായിരുന്നുവെന്ന് റിമ കല്ലിങ്കല്‍.

ഏതെങ്കിലും തരത്തിലുള്ള സെൻസർ കട്ട് നിർദ്ദേശിച്ചാൽ കോടതിയിൽ പോകുമെന്ന് ആലോചിച്ചുറപ്പിച്ചു തന്നെയാണ് ഇന്ന് ചിത്രത്തിന്റെ സെൻസറിംഗിനെത്തിയതെന്നും എന്നാല്‍
സ്‌ക്രീനിംഗിനു ശേഷം ചർച്ചയ്ക്കായി സെൻസർ ബോർഡ് അംഗങ്ങളുടെ അടുത്തേക്ക് പോയപ്പോള്‍
സെൻസർ ബോർഡ് ഓഫീസർ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുഖവുര ഒന്നുമില്ലാതെ പറഞ്ഞു.
,
“ഈ ചിത്രത്തിന് ഞങ്ങൾ ക്ളീൻ സർട്ടിഫിക്കറ്റ് നൽകുന്നു. കൃത്യമായ ഒരു രാഷ്ട്രീയ സിനിമ ആണിത്. നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയം കൃത്യമായി സിനിമയിൽ പ്രകടിപ്പിച്ചിട്ടുമുണ്ട്. അത് ജനങ്ങളുടെ രാഷ്ട്രീയമാണ്. വളരെ മനോഹരമായി, ശക്തമായി നിങ്ങൾ അത് പറഞ്ഞിരിക്കുന്നു. ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഇതിൽ നിന്നും ഒന്നും കട്ട് ചെയ്യണമെന്ന് തോന്നുന്നില്ല. എന്ന് പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപെട്ടുപോയി എന്നുമാണ് റിമ പറഞ്ഞത്.

ഡോ: ബിജു സംവിധാനം നിര്‍വഹിച്ച് റിമ കല്ലിങ്കലും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിനു ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്നു റിമ ഫേസ്ബുക്കിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button