CinemaGeneralMollywoodNEWS

സൂര്യയുടെയും,മഴവില്ലിന്റെയും തട്ടിപ്പ് പുറത്തായി; ബർക്ക് റേറ്റിംഗിൽ ഫ്‌ളവേഴ്‌സ് രണ്ടാമത്

 

ഗോകുലം ഗോപാലന്റെയും ശ്രീകണ്ഠന്‍ നായരുടേയും നേതൃത്വത്തില്‍ ആരംഭിച്ച ഫ്ളവേഴ്സ് മനോരമയുടെ മഴവില്ലിനെയും സൂര്യയേയും കടത്തി മുന്നേറുന്നു.

മഴവില്‍ മനോരമയും സൂര്യയും ബാര്‍ക് റേറ്റിങ്ങില്‍ തട്ടിപ്പിന് ശ്രമിച്ചു എന്ന പരാതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബഹുദൂരം മുന്‍പുള്ള ഏഷ്യനെറ്റുമായി മത്സരിക്കാന്‍ സാധിക്കില്ലെങ്കിലും രണ്ടാം സ്ഥാനത്ത് എത്താനുള്ള ശ്രമമാണ് രണ്ട് ചാനലുകളും നടത്തിയതെന്ന് ഇതു സംബന്ധിച്ച ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ കൃത്രിമ ശ്രമത്തില്‍ നിന്നും ഇരു ചാനലുകളും പിന്മാറിയെന്ന സൂചനയാണ് ഏറ്റവും ഒടുവിലെത്തെ ബാര്‍ക് റേറ്റിങ് തെളിയിക്കുന്നത്. ഇതോടെ ബാര്‍ക് റേറ്റിംഗില്‍ ഏഷ്യാനെറ്റിന് പിന്നില്‍ ഫ്ളവേഴ്സ് ചാനല്‍ രണ്ടാമത് എത്തി. ഫ്ളവേഴ്സിന്റെ കുതിപ്പ് തിരിച്ചറിഞ്ഞാണ് ബാര്‍ക്കില്‍ കൃത്രിമം കാട്ടിയതെന്ന വാദവും ശക്തമാകുകയാണ്. ഇതോടെ തുടങ്ങി ഒരു വര്‍ഷത്തിനിടെയില്‍ തന്നെ മലയാളത്തില്‍ ചരിത്രം രചിക്കുന്ന ചാനലായി ഫ്ളവേഴ്സ് മാറുകയും ചെയ്തു.

ഈ വര്‍ഷത്തെ 41-ആം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ് അനുസരിച്ച്‌ ഏഷ്യാനെറ്റിന് 922 പോയിന്റും മഴവില്‍ മനോരമയ്ക്ക് 381 പോയിന്റും സൂര്യാ ടിവിയക്ക് 375 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്. 42-ആം ആഴ്ചയില്‍ ഏഷ്യനെറ്റിന്റെ പോയിന്റ് 919ഉം മഴവില്‍ മനോരമയുടേത് 309ഉം സൂര്യ ടിവിയുടേത് 291ഉം ഫ്ളവേഴ്സ് ടിവി 250ഉം പോയിന്റായി. ഈ ഘട്ടത്തിലാണ് ചില സംശയങ്ങള്‍ കേരളത്തിലെ തന്നെ ചാനലുകള്‍ ഉയര്‍ത്തിയത്. സൂര്യയുടേയും മഴവില്‍ മനോരമയുടേയും റേറ്റിംഗുകളില്‍ അസാധാരണ ഉയര്‍ച്ചയുണ്ടായതായി വിലയിരുത്തി. ഇതോടെ ബാര്‍ക്കില്‍ പരാതിയെത്തി. ബാര്‍ക്കിന്റെ വിജിലന്‍സ് പരിശോധന നടത്തിയതോടെ തട്ടിപ്പ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button