CinemaIndian CinemaNEWS

തിരുവനന്തപുരം അസിസ്റ്റന്റ് കലക്റ്റര്‍ ദിവ്യ എസ് അയ്യര്‍ ഇനി കന്യാസ്ത്രീ

 

തിരുവനന്തപുരം അസിസ്റ്റന്റ് കലക്റ്റര്‍ ദിവ്യ എസ് അയ്യര്‍ കന്യാസ്ത്രീ വേഷം  കെട്ടുന്നത് ജീവിതത്തില്‍ അല്ല വെള്ളിത്തിരയിലാണ്. വാര്‍ധക്യത്തില്‍ വൃദ്ധസദനത്തിനുള്ളില്‍ ഒറ്റപ്പെടുന്നവരുടെ വേദനകള്‍ പറയുന്ന ലഘു ചിത്രത്തിലൂടെ യാണ് ദിവ്യ അഭിനയ രംഗത്ത് വരുന്നത്. ബെന്നി ആശംസ കെ പി എസി ലളിതയേ മുഖ്യ കഥാപാത്രമായി ചെയ്യുന്ന ഏലിയാമ്മ ചേട്ടത്തിയുടെ ആദ്യ ക്രിസ്മസ് എന്ന ചെറു ചിത്രത്തില്‍ ഒരു കന്യാസ്ത്രീ വേഷത്തില്‍ ദിവ്യ എത്തുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം എന്നതിനുപരി ഒരു നല്ല സന്ദേശം ഈ ചിത്രത്തിലൂടെ പകരാന്‍ കഴിയും എന്നത് കൊണ്ട് കൂടിയാണ് ഇതില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. അതില്‍ സന്തോഷം. കലാ രംഗത്തു കഴിവ് തെളിയിച്ച ദിവ്യ എം ബി ബി എസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2013ല്‍ സിവില്‍ സര്‍വ്വീസ് നേടി.

shortlink

Related Articles

Post Your Comments


Back to top button