GeneralKollywoodNEWS

വിവാഹമോചനത്തെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഞാന്‍ കൃത്യമായ മറുപടി നല്‍കാറുണ്ട് ; നടി ആര്‍തി

സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നവരെയും ഇന്നത്തെ ആളുകള്‍ വേര്‍പിരിക്കാറുണ്ട്. വിവാഹമോചനവും പുനര്‍വിവാഹവുമൊക്കെ ഒരു ട്രെന്‍ഡായി മാറുന്ന കാലമാണിത് തമിഴ് ഹാസ്യനടി ആര്‍തി പറയുന്നു. തന്റെ വിവാഹമോചന വാര്‍ത്തയും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. 2009- ഗുരുവായൂരില്‍വെച്ചായിരുന്നു ആര്‍തിയുടെ വിവാഹം. തമിഴ് നടന്‍ ഗണേശാണ് ആര്‍തിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വിവാഹമോചന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കുകയാണ് ആര്‍തി. ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുമ്പോഴാണ് പലരും വിവാഹമോചനത്തെക്കുറിച്ച് ചോദിക്കുന്നത്. ചോദിക്കുന്നവരോട് ഞാന്‍ അതേ എന്ന് മറുപടി പറയും. പുതിയ ട്രെന്‍ഡുകള്‍ എനിക്ക് ഇഷ്ടമാണ് അവര്‍ സന്തോഷിക്കട്ടെ. ആര്‍തി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button