CinemaGeneralNEWS

പറക്കാന്‍ മോഹിക്കുന്ന ഒരു ചെറുപ്പകാരന്റെ കഥയുമായി വിമാനം

പറക്കാന്‍ മോഹിക്കുന്ന ഒരു ചെറുപ്പകാരന്റെ കഥയുമായി വിമാനം എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എറണാകുളം പ്രസ്സ്ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ നായകന്‍ പൃഥ്വിരാജും സംവിധായകന്‍ പ്രദീപ് എന്‍ നായരും ചേര്‍ന്ന് പുറത്തിറക്കി.

യഥാര്‍ത്ഥ സംഭവം ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനവും വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടാണ് ചിത്രം പുരോഗമിക്കുന്നത്. നവാഗതനായ പ്രദീപ് എന്‍ നായര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന വിമാനം മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ നായികയെ തീരുമാനിച്ചിട്ടില്ല. നെടുമുടി വേണു, സുധീര്‍ കരമന തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button