BollywoodCinemaGeneralNEWS

കുമാരസംഭവത്തിലെ സുബ്രമണ്യന്‍ അഭിനയത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു

ബോളിവുഡ് താരം ശ്രീദേവി സിനിമാഭിനയത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു. നാലാം വയസ്സിലാണ് ബോളിവുഡിലെ ആദ്യ വനിതാസൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ശ്രീദേവി അഭിയനജീവിതത്തിന് തുടക്കം കുറിച്ചത്. 2017ല്‍ അഭിനയ ജീവിതം അമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. തന്‍റെ അഭിനയ ജീവിതത്തിന്‍റെ സുവര്‍ണ്ണ ജൂബിലി വ്യത്യസ്തമാക്കുകയാണ് താരം.

sree-610298

ഭര്‍ത്താവും സംവിധായകനുമായ ബോണി കപൂറിന്റെ ‘മോമി’ല്‍ അഭിനയിച്ച് സുവര്‍ണജൂബിലി ആഘോഷിക്കാനാണ് പദ്ധതിയെന്ന് താരം തന്നെ വ്യക്തമാക്കുന്നു. അക്ഷയ് ഖന്ന, അഭിമന്യു സിങ്, വികാസ് വര്‍മ, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

ഹിന്ദിക്ക് പുറമേ ശ്രീദേവി 27 മലയാള ചിത്രങ്ങളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. 1969ല്‍ പുറത്തിറങ്ങിയ കുമാരസംഭവമായിരുന്നു മലയാളത്തിലെ ശ്രീദേവിയുടെ ആദ്യചിത്രം.

shortlink

Related Articles

Post Your Comments


Back to top button