CinemaGeneralNEWS

ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ കുഞ്ചാക്കോബോബന്‍

മലയാളത്തില്‍ പുതിയൊരു ട്രെന്റിന് വഴിതുറന്ന ട്രാഫിക് എന്ന ചിത്രത്തെയും അതിന്‍റെ സംവിധായകനെയും മലയാളി പ്രേക്ഷകര്‍ മറക്കില്ല. നല്ല സിനിമയ്ക്കുവേണ്ടിയുള്ള യാത്രയില്‍ കാലം തെറ്റി കടന്നുപോയ സംവിധായകന്‍ രാജേഷ് പിള്ളയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഒത്തുകൂടിയ ചിത്രമാണ് ടേക്ക് ഓഫ്. രാജേഷ് പിള്ളയുടെ ഒപ്പം സഞ്ചരിച്ചവരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെയും കൂട്ടായ്മയില്‍ നിര്‍മ്മാതാവ് ആന്റോജോസഫിന്റെ നേതൃത്വത്തിലാണ് ടേക്ക് ഓഫ് രൂപം കൊള്ളുന്നത്.

2014 ജൂണ്‍മാസം ഇറാഖില്‍ നടന്ന വിമത സേനയുടെ ആക്രമണത്തില്‍ ഒരാശുപത്രിയില്‍ കുടുങ്ങിപ്പോയ 44 മലയാളി നേഴ്‌സുമാരുടെ ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങളാണ് സിനിമയുടെ പ്രമേയമെന്ന് കഥാകാരനും സംവിധായകനുമായ മഹേഷ് നാരായണന്‍ പറയുന്നു. റാസല്‍ഖൈമയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ടേക്ക് ഓഫില്‍ ഒരു നേഴ്‌സായിട്ട് കുഞ്ചാക്കോബോബന്‍ അഭിനയിക്കുന്നത്. ഈ സിനിമയില്‍ ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് കുഞ്ചാക്കോബോബന്‍ അഭിനയിച്ചിരിക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്റോജോസഫ് പറഞ്ഞു.

ഇറാഖിലെ ഇന്ത്യന്‍ എംബസിയിലെ അംബാസിഡറുടെ വേഷത്തില്‍ ഫഹദ് ഫാസില്‍, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി എന്നീ ചിത്രങ്ങള്‍ക്കുശേഷം ശക്തമായൊരു നായിക കഥാപാത്രമായി പാര്‍വ്വതിമേനോന്‍ എന്നിവര്‍ വീണ്ടുമെത്തുന്നു. രാജേഷ്പിള്ളയെ സ്‌നേഹിക്കുന്ന പലരും ചിത്രവുമായി സഹകരിക്കാന്‍ തയ്യാറായി വന്നു. ടേക്ക് ഓഫിന്റെ പ്രചാരകന്‍ നിവിന്‍പോളിയാണ്. ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു നിവിന്‍പോളി സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും ആന്റോജോസഫ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button