GeneralNEWS

“തൃഷയെ കാസ്റ്റ് ചെയ്തത് ശ്യാമപ്രസാദ് സാറാണ്, ഞാനല്ല”, നിവിൻ പോളി

സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മാത്രം ഡീൽ ചെയ്തു കൊണ്ട് മുന്നേറുന്ന താരമാണ് നിവിൻ പോളി. നിവിൻ അഭിനയിച്ച അവസാനത്തെ അഞ്ച് ചിത്രങ്ങൾ പരിശോധിച്ചാൽ അറിയാൻ സാധിക്കും, പ്രോജക്റ്റുകൾ തെരഞ്ഞെടുക്കുന്നതിൽ പുള്ളിക്കാരന്റെ കഴിവ് എത്രത്തോളമാണെന്ന്. നിലവിൽ മൂന്നു ചിത്രങ്ങളിലാണ് നിവിൻ പോളി ഭാഗമാകുന്നത്. അൽത്താഫ് സംവിധാനം ചെയ്യുന്ന “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള”, സിദ്ധർത്ഥ്‌ ശിവയുടെ “സഖാവ്”, വിഖ്യാത സംവിധായകൻ ശ്യാമപ്രസാദിന്റെ “ഹേയ് ജൂഡ്” എന്നിവയാണ് പ്രസ്തുത ചിത്രങ്ങൾ. 2017 ‘ന്റെ ആദ്യപകുതിയോടെ ഇവ മൂന്നും തീയറ്ററുകളിൽ എത്തിക്കാൻ കഴിയും എന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.

ശ്യാമപ്രസാദ് – നിവിൻ പോളി ചിത്രമായ “ഹേയ് ജൂഡ്”ൽ നായികാ വേഷത്തിലെ എത്തുന്നത് തമിഴ് സിനിമയിലെ താരറാണി തൃഷയാണ്. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഒരു പ്രമുഖ ഓൺലൈൻ ഇംഗ്ലീഷ് പത്രത്തിന് നിവിൻ പോളി നൽകിയ മറുപടി ഇപ്രകാരമായിരുന്നു, “തൃഷയെ കാസ്റ്റ് ചെയ്തത് ശ്യാം സാറാണ്. നായിക ആരാകണം എന്ന് എന്നോട് അദ്ദേഹം നേരത്തെ ചോദിച്ചുവെങ്കിലും, എനിക്കറിയില്ല സാർ എന്നാണ് ഞാൻ മറുപടി കൊടുത്തത്. ശേഷം അദ്ദേഹം തൃഷയോട് കഥ പറഞ്ഞു. അത് ആൾക്ക് ഇഷ്ടമായി. അങ്ങനെ , ആദ്യമായി തൃഷ മലയാളത്തിൽ എത്തുന്നു.” ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്യാമപ്രസാദും, നിവിൻ പോളിയും ഒന്നിക്കുന്നതാണ് “ഹേയ് ജൂഡ്”

shortlink

Related Articles

Post Your Comments


Back to top button