CinemaGeneralNEWS

പ്രേംനസീറിനു പകരം പ്രേംനസീർ മാത്രം

മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ വ്യക്തിയാണ് നിത്യ ഹരിത നായകന്‍. സിനിമയുടെ കണക്കെടുപ്പ് നടത്തിയാല്‍ ചരിത്രത്തില്‍ ഒരു അത്ഭുതമായി അവശേഷിക്കും നസീര്‍. സിനിമാ ചരിത്രത്തിലും മലയാള മനസ്സിലും മാത്രമല്ല, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്സിലും ഇടം നേടിയ ഒരേഒരാളെയുള്ളൂ മലയാളത്തിൽ. അതാണ് പ്രേംനസീര്‍. 1952 മുതല്‍ 1988 വരെ നിറസാന്നിധ്യമായി നിന്ന നസീര്‍ ഇക്കാലത്ത് നായകനായത് 725 സിനിമകളിലാണ്.

ഒന്നല്ല, നാല് ഗിന്നസ് റെക്കോഡുണ്ട് നസീറിന്റെ പേരില്‍. ഒരേ നായികയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുക (ഷീലയ്‌ക്കൊപ്പം 107 ചിത്രങ്ങള്‍), ഒരൊറ്റ വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുക (1979ല്‍ 39 ചിത്രങ്ങള്‍), ഏറ്റവും കൂടുതല്‍ നായികമാര്‍ക്കൊപ്പം അഭിനയിക്കുക (80 പേര്‍) തുടങ്ങി നാല് ഗിന്നസ് റെക്കോഡുകള്‍ സ്വന്തമാക്കി നസീര്‍.

130 സിനിമകളില്‍ ഷീല നസീര്‍ ജോഡിയിലൂടെ ഒരേ നായികയുടെ കൂടെ ഏറ്റവും അധികം സിനിമയില്‍ അഭിനയിച്ചുവെന്ന ഗിന്നസ് റെക്കോഡ് പ്രേം നസീറിനു സ്വന്തം. നസീര്‍ ഷീലയുടെ ഭാഗ്യ നായകനോ ഷീല നസീറിന്റെ ഭാഗ്യനായികയോ ആണെന്ന് വ്യക്തമല്ല. എന്നിരുന്നാലും ഈ റെക്കോര്ഡ് ഭേദിക്കുക എളുപ്പമല്ല ഇനിയുള്ള കാലം.

അറന്നൂറിലേറെ ചിത്രങ്ങളില്‍ നായകനായി ചരിത്രം കുറിച്ച നസീറിനെത്തേടി ഒരിക്കല്‍ പോലും മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്‌കാരമെത്തിയില്ല. 1981ല്‍ വിടപറയും മുന്‍പേയിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം ലഭിക്കുക മാത്രമാണ് ചെയ്തത്.

ഇനി ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം സിനിമയില്‍ ഇരുപത്തിയഞ്ചിലധികം ചിത്രങ്ങളില്‍ നസീര്‍ ഇരട്ട വേഷങ്ങളില്‍ അഭിനയിച്ചുവെന്നതാണ്‌. ഒരു കാലത്ത് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ചേരുവയായിരുന്നു നസീറിന്റെ ഇരട്ടവേഷങ്ങളെന്നു തന്നെ പറയാം. 1968ല്‍ പുറത്തിറങ്ങിയ തിരിച്ചടിയില്‍ തന്നെ കുട്ടപ്പന്‍ എന്നും വേണുവെന്നുമുള്ള രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് നസീര്‍ പ്രേക്ഷരകരെ ഞെട്ടിച്ചിരുന്നു. രഹസ്യം, കല്‍പന, മകനെ നിനക്കുവേണ്ടി, പോസ്റ്റ്മാനെ കാണാനില്ല, ഗന്ധര്‍വക്ഷേത്രം, ആരോമലുണ്ണി, ഫുട്‌ബോള്‍ ചാമ്പ്യന്‍, തച്ചോളി മരുമകന്‍ ചന്തു, പഞ്ചതന്ത്രം, പാതിരാവും പകല്‍വെളിച്ചവും, ഹണിമൂണ്‍, ദുര്‍ഗ, ചന്ദ്രകാന്തം, പിക്‌നിക്ക്, കൊട്ടാരം വില്‍ക്കാനുണ്ട്, ആരണ്യകാണ്ഡം, വനദേവത, പാരിജാതം, ചെന്നായ വളര്‍ത്തിയ കുട്ടി, അജയനും വിജയനും കണ്ണപ്പനുണ്ണി, കല്‍പവൃക്ഷം, കടമറ്റത്ത് കത്തനാര്‍, വിജയനും വീരനും തീക്കളി, സഞ്ചാരി, പോസ്റ്റ്‌മോര്‍ട്ടം, കെണി, ജസ്റ്റിസ് രാജ, മഴനിലാവ് എന്നിവയാണ് നസീര്‍ ഇരട്ടവേഷം കെട്ടിയാടിയ ചിത്രങ്ങള്‍.

ഡബിളിന് പുറമെ ഏതാനും ട്രിപ്പിള്‍ വേഷങ്ങളും കൈകാര്യം ചെയ്തു നസീര്‍. എറണാകുളം ജങ്ഷന്‍, പുഷ്പാഞ്ജലി, അമ്മേ നാരായണ എന്നീ ചിത്രങ്ങളില്‍ മൂന്ന് വേഷങ്ങളാണ് നസീര്‍ ചെയ്തത്

shortlink

Related Articles

Post Your Comments


Back to top button