CinemaGeneralNEWS

വയലാറിനോട് യേശുദാസ് കാണിച്ചത് നന്ദികേടോ ?

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് യേശുദാസ്. ദേവരാജന്‍ മാസ്റ്ററും വയലാറും യേശുദാസും ചേര്‍ന്നാല്‍ മലയാള ചലച്ചിത്ര സംഗീതം ഏതാണ്ട് പൂര്‍ണ്ണമായെന്ന് പറയാം. യേശുദാസ് എന്ന ഗായകന്‍ ലോകമറിയുന്ന നിലയിലേക്ക് വളര്‍ന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചിട്ടുള്ള എഴുത്തുകാരനാണ്‌ വയലാര്‍ രാമവര്‍മ. വയലാറിനെ സംബന്ധിച്ച് ഒരു ഗായകന്‍ മാത്രമായിരുന്നില്ല കൂടപ്പിറപ്പു കൂടിയായിരുന്നു യേശുദാസ്. രാമവര്‍മയുടെ അമ്മ അംബാലിക തമ്പുരാട്ടിക്ക് രാമവര്‍മയേക്കാള്‍ പ്രിയമായിരുന്നു യേശുദാസിനോട്.

പക്ഷേ അത്രയും അടുത്ത ബന്ധത്തിലായിരുന്ന യേശുദാസ് വയലാറിന്റെ മരണസമയത്തോ പിന്നീടോ ആ കുടുംബത്തിലേക്ക് എത്തിയില്ല എന്ന വസ്തുത തികച്ചും നിർഭാഗ്യകരമായിരുന്നു. പലതവണ ചര്‍ച്ച ചെയ്യപ്പെടുകയും ഭാരതി തമ്പുരാട്ടി (വയലാറിന്റെ ഭാര്യ) എഴുതിയ ഇന്ദ്രധനുസിന്‍ തീരത്ത് എന്ന പുസ്തകത്തില്‍ യേശുദാസ് കാണിച്ചത് നന്ദികേട് എന്ന നിലയില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയതും വലിയ വിവാദമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളെയെല്ലാം അകറ്റി നിര്‍ത്താനാണ് യേശുദാസ് ശ്രമിക്കുന്നത്. കലാകൗമുദിയുടെ പുതിയലക്കത്തില്‍ വിഡി ശെല്‍വരാജ് യേശുദാസുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ വയലാറിന്റെ കുടുംബവുമായി പിന്നീട് പിണങ്ങി എന്നു കേട്ടല്ലോ എന്ന ചോദ്യംഉന്നയിക്കുമ്പോള്‍ വളരെ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറുന്നുണ്ട് യേശുദാസ്. വയലാറിന്റെ കുടുംബവുമായി പിണക്കമുണ്ടോ എന്നതാണ് ചോദ്യമെങ്കിലും യേശുദാസ് പറയുന്ന മറുപടി ഇപ്രകാരമാണ്-

വയലാര്‍ മരിച്ചു. വയലാര്‍ സ്മാരകത്തിന്റെ പേരില്‍ എനിക്കെതിരേ ആക്ഷേപം പറഞ്ഞ മലയാറ്റൂരും പോയി. സ്മാരക നിര്‍മാണത്തിന് ഞാനും സംഭാവന നല്‍കാമെന്നു പറഞ്ഞിരുന്നു. സ്മാരകം ഉയര്‍ന്നില്ല. ആരും എന്നോടു സംഭാവന ചോദിച്ചതുമില്ല. ഞാന്‍ എങ്ങനെ തെറ്റുകാരനാകും? ഇനി ഒരു വിവാദവും കുത്തിപ്പൊക്കേണ്ട. എന്റെ ‘പുലിമുരുകന്‍’ ഇമേജ് അങ്ങനെ ഇരുന്നോട്ടെ!

shortlink

Related Articles

Post Your Comments


Back to top button