CinemaGeneralNEWS

ശശികലയ്ക്കെതിരായ വിധിയില്‍ പ്രമുഖ താരങ്ങള്‍ പ്രതികരിക്കുന്നു

ജയലളിതയുടെ മരണത്തോടെ തമിഴക രാഷ്ട്രീയത്തില്‍ അരങ്ങേറിയ നാടകരംഗങ്ങള്‍ക്ക് ഇന്ന് അവസാനമായി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി വിധി ശശികലയ്ക്ക് എതിരായി വന്നു. അതോടു കൂടി ശശികലയുടെ മുഖ്യമന്ത്രി സ്ഥാനമെന്ന ആഗ്രഹം സ്വപ്നം മാത്രമായി. ശശികലയ്ക്കെതിരായുള്ള വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് തമിഴ്താരങ്ങളും.

കമല്‍ഹാസന്‍- ഇതൊരു പഴയ ഗാനമാണ്. ഇപ്പോഴും അതിന് വിലയുണ്ട്. തെറ്റായ ആളുകൾ ചിലപ്പോഴൊക്കെ വിജയിച്ചേക്കാം. എന്നാൽ കാലം നീതി നടപ്പിലാക്കും.

ഖുശ്ബു–തമിഴ്നാട്ടില്‍ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ ഞാൻ ഒരുപാട് സന്തോഷവതിയാണ്. എന്റെ നാട് സുരക്ഷിതമായി. വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന ഭീഷണയില്‍ നിന്നാണ് രക്ഷപ്പെട്ടിരിക്കുന്നത്…

സുന്ദർസി– തമിഴ്നാട്ടിലെ ജനങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല വാലന്റൈൻ സമ്മാനമാണ് സുപ്രീംകോടതി നൽകിയത്. ആളുകള്‍ക്ക് ഇനി ഭയമില്ലാതെ ദീർഘശ്വാസം വിടാം…

പ്രകാശ് രാജ്– ഇതൊരിക്കലും ഒരു അവസാനമല്ല. വൃത്തിയാക്കൽ ഇപ്പോഴാണ് ആരംഭിച്ചിരിക്കുന്നത്. ഇനിയും തുടരുവാനുണ്ട്

രാധിക ശരത്കുമാർ– മെഗാസീരിയലുകൾക്ക് വലിയൊരു മത്സരമാകും

സിദ്ധാർഥ്–തമിഴ്നാടിന് മിനിമം ഗാരണ്ടി.

ഐശ്വര്യ രാജേഷ്– അങ്ങനെ എല്ലാത്തിനും അവസാനമായി.

അരവിന്ദ് സ്വാമി– നമ്മുടെ കാവൽ മുഖ്യമന്ത്രി ഇന്ന് ഓഫീസിൽ പോയി, എംഎൽഎമാർക്കൊരു നിർദ്ദേശം കൊടുക്കുന്നത് എനിക്കൊന്ന് കാണണമായിരുന്നു.

ഗൗതമി–‘അഴിമതിക്കേസിൽ ശശികല ജയിലിലാകുന്നു. എന്നാൽ അമ്മയുടെ മരണത്തിന് കൂടി അവർ ഉത്തരം പറയണം. മാത്രമല്ല ഈ രണ്ടുകേസിലും ഒരേ ശിക്ഷ നൽകിയാൽ പോര.

shortlink

Related Articles

Post Your Comments


Back to top button