CinemaGeneralNEWS

നൂറു കഥാപാത്രങ്ങളുമായി ഒരു മലയാള ചിത്രം!!!

മലയാള സിനിമയില്‍ അടുത്തകാലത്തായി സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ചില ചെറിയ ചിത്രങ്ങളും വന്‍ വിജയമായി തീരുന്നുണ്ട്. എന്നാല്‍ ചിത്രങ്ങളില്‍ വളരെക്കുറച്ചു കഥാപാത്രങ്ങളെ ഉണ്ടാകാറുള്ളൂ. എന്നാല്‍ ഇവിടെ ഒരു ചലച്ചിത്രം വ്യത്യസ്തമാകുകയാണ്. ചെറിയ ചിത്രങ്ങളിലെ മികച്ച കഥയും അഭിനയവും കൊണ്ട് അടുത്തകാലത്തായി വിജയം സ്വന്തമാക്കിയ നടനാണ്‌ ബിജു മേനോന്‍.

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് രക്ഷാധികാരി. ചിത്രത്തില്‍ 100 കഥാപാത്രങ്ങള്‍ ഉണ്ടെന്നതാണ് പുതിയ വാര്‍ത്ത. അനേകം കഥാപാത്രങ്ങളിലൂടെ കഥകളിളൂടെ മുന്നോട്ട് പോകുന്ന രീതിയാണ് രക്ഷാധികാരിയില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ഹന്ന റെജിയാണ് ചിത്രത്തില്‍ നായിക. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button