CinemaGeneralNEWS

പിഷാരടിയുടെ അപേക്ഷ ട്രംപ് കേട്ടു!! ധമ്മര്‍ജനും കിട്ടി ഓസ്കാര്‍

മാസങ്ങൾക്ക് മുൻപ് രു കോമഡി സ്റ്റേജ് ഷോയിൽ പിഷാരടി യു. എസ്. പ്രസിഡന്റ് ട്രംപിനു മുന്നില്‍ ഒരു അപേക്ഷ വച്ചു. ധർമജന് ഒരു ഒാസ്കർ തരപ്പെടുത്തിക്കൊടുക്കണമെന്നായിരുന്നു പിഷാരടിയുടെ അപേക്ഷ. എന്തായാലും ആ അപേക്ഷ ഏതായാലും പാഴായില്ല. ഒടുവിൽ കൂട്ടുകാരൻ ധർമജനും കിട്ടി ഒരു ഓസ്കർ. വെറും ഓസ്കറല്ല, നല്ല ഒന്നാന്തരം ഫോട്ടോഷോപ്പ് ഓസ്കർ.

പിഷാരടി കൂടി വേഷമിട്ട അനുഭവങ്ങൾ പാച്ചാളികൾ എന്ന ചിത്രത്തിലെ തകർപ്പൻ അഭിനയത്തിനാണ് ധർമജന് ഓസ്കാര്‍ കിട്ടിയിരിക്കുന്നത്.

ലോസ് ആഞ്ജലീസ് ഡോൾബി തിയേറ്ററിലെ യഥാർഥ ഓസ്കർ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇക്കാര്യം ഓർത്തെടുത്ത് ഇതിന്റെ തുടർച്ചയായാണ് പിഷാരടി ഫെയ്സ്ബുക്കിൽ ഒന്നാന്തരമൊരു ട്രോൾ പോസ്റ്റ് ചെയ്തത്. ധർമജൻ ഓസ്കർ ഏറ്റുവാങ്ങി നിൽക്കുന്ന ചിത്രവും അവാർഡ് നേടിക്കൊടുത്ത സിനിമയിലെ ദൃശ്യവും ട്രംപുമായുള്ള സംവാദത്തിന്റെയുമെല്ലാം ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. യഥാർഥ ഓസ്കർ ചടങ്ങില്‍ ട്രംപ് വൻ വിമർശവും പരിഹാസവും ഏറ്റുവാങ്ങിയശേഷമാണ് പിഷാരടിയുടെ വകയും ഒരു കിടിലൻ ട്രോൾ.

shortlink

Related Articles

Post Your Comments


Back to top button