BollywoodCinemaGeneralIndian CinemaNEWS

വിവാദ ട്വീറ്റിന് പിന്നാലെ ധനുഷിന്റെയും അനിരുദ്ധിന്റെയും ആന്‍ഡ്രിയയുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സുചിത്ര

തെന്നിന്ത്യന്‍ താരം ധനുഷിനെതിരെ വിവാദ പരാമര്‍ശവുമായി വന്ന ഗായിക സുചിത്ര കാര്‍ത്തിക് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഒരു പാര്‍ട്ടിക്കിടയില്‍ ധനുഷിന്റെ കൂടെ വന്ന ആരോ തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ചു കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് സുചിത്ര ചെയ്ത ട്വീറ്റ് വിവാദമായിരുന്നു.

കൂടാതെ ധനുഷിന്‍റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു. എന്നാല്‍ സുചിത്ര പോസ്റ്റ് ചെയ്യുന്നത് സത്യമല്ലെന്ന് പറഞ്ഞ് ഭര്‍ത്താവും മുന്‍ നടനുമായ കാര്‍ത്തികം രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച വെള്ളിയാഴ്ച സുചിത്ര ചെയ്ത ഒരു ട്വീറ്റ് ആണ് . ധനുഷ്, ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക എന്നിവര്‍ക്കെതിരെയാണ് സുചിത്രയുടെ പുതിയ  ട്വീറ്റ്. ഇവരുടെ സ്വകാര്യ പാര്‍ട്ടി ചിത്രങ്ങളാണ് സുചിത്ര പുറത്തു വിട്ടത്. ഈ ട്വീറ്റ് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാവുകയാണ്.

image (12)

ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ ട്വിറ്റര്‍ എക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണോ എന്നും സംശയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button