CinemaGeneralMollywoodNEWS

ഈ ഓട്ടത്തിന് പിന്നിലെ കഥ

ട്രോളന്‍മാര്‍ സമകാലിക വിഷയത്തെ ട്രോളാന്‍ ഉപയോഗിക്കുന്നത് സിനിമയിലെ ചില ഭാഗങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയക്കാരെ കളിയാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു സീനാണ് ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ഓട്ടം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അയ്മനം സിദ്ധാർത്ഥ് എന്ന വലതുപക്ഷ യുവ രാഷ്ട്രീയപ്രവര്‍ത്തകനെ ആയിരുന്നു ഫഹദ് അവതരിപ്പിച്ചത്. ഒരു കൈ നെഞ്ചത്തും മറ്റേ കൈ വീശിയും ഓടുന്ന ഓട്ടം സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത നേടിയിരുന്നു.

ഈ ഓട്ടം ഫഹദിന് കിട്ടിയത് നെടുമുടി വേണുവില്‍ നിന്നാണ്. നെടുമുടി വേണു ഇന്ത്യന്‍ പ്രണയകഥയുടെ സെറ്റില്‍ വന്നപ്പോള്‍ പങ്കുവെച്ച ഒരു കഥയാണ് ഇതിനു കാരണം. നെടുമുടി വേണുവും ഫഹദിന്റെ അച്ഛനും ഒരുമിച്ച് പഠിച്ചവരായിരുന്നു. കോളേജില്‍ സമരമൊക്കെ വരുമ്പോള്‍ കീശയിലുള്ള കാശ് തെറിച്ച് പോകാതിരിക്കാന്‍ കൈ നെഞ്ചത്ത് വച്ച്, ഒരു കൈ വീശി ഫാസില്‍ ഓടുമായിരുന്നുവെന്ന് നെടുമുടി വേണു പറഞ്ഞു. അതാണ് ആ രംഗം വന്നപ്പോള്‍ ഫഹദ് അനുകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button