CinemaIndian CinemaSongsVideos

ഉണ്ണി മുകുന്ദന്റെ പാട്ടിനു മമ്മൂട്ടിയുടെ പ്രശംസ

അച്ചായന്‍സ് എന്ന ചിത്രത്തിന് വേണ്ടി നടന്‍ ഉണ്ണിമുകുന്ദന്‍ ആലപിച്ച പാട്ടിന് മമ്മൂട്ടിയുടെ പ്രശംസ. നന്നായിട്ടുണ്ട് ഉണ്ണീ… എന്നാണ് പാട്ടിന്റെ യൂട്യൂബ് ലിങ്ക് ഫേസ്ബുക്കില്‍ പങ്കുവെച്ച് മമ്മൂട്ടി പറഞ്ഞത്.

ജയറാം, പ്രകാശ് രാജ്, ഉണ്ണിമുകുന്ദന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ചായന്‍സ്.

അനുരാഗം പുതുമഴ പോലെ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തില്‍ ഉണ്ണി ആലപിച്ചിരിക്കുന്നത്. രതീഷ്‌ വേഗ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചനയിലും ഉണ്ണി പങ്കാളിയാണ്. ഈസ്റ്റ്കോസ്റ്റ് ഓഡിയോസ് ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button