CinemaGeneralIndian CinemaMollywoodNEWS

ഗുണ്ടയോ രക്ഷകനോ ഈ മട്ടാഞ്ചേരിക്കാരന്‍?

ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച സംവിധാനം ചെയ്ത ജയേഷ് മൈനാഗപ്പള്ളി ഒരുക്കുന്ന പുതിയ ചിത്രമാണ് മട്ടാഞ്ചേരി. പുറംലോകത്തിന് ഗുണ്ടകളും നാട്ടുകാര്‍ക്ക് രക്ഷകരുമായ മട്ടാഞ്ചേരിയിലെ ഒരുപിടി ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. ഫുട്ബോൾ താരം ഐ.എം. വിജയന്‍, കോട്ടയം നസീര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ഷാജി എന്‍. ജലീല്‍.

ജയരാജിന്‍റെ ശാന്തം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ കടന്നുവന്ന ഐ.എം. വിജയന്‍ മമ്മൂട്ടി നായകനായ ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ്ഫാദറിലും ശ്രദ്ധേയമായ വേഷം ചെയ്തു. റംസാന്‍ റിലീസായി ചിത്രമെത്തും.

shortlink

Related Articles

Post Your Comments


Back to top button