BollywoodCinemaIndian Cinema

മഹാഭാരതത്തിലെ മറ്റ് കഥാപാത്രങ്ങള്‍ക്ക് വ്യക്തതവരുത്തി സംവിധായകന്‍ വി എ ശ്രീകുമാര്‍

സിനിമ ലോകത്തും ആരാധകര്‍ക്കിടയിലും ഇപ്പ്പോഴത്തെ ചര്‍ച്ച ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മഹാഭാരതമാണ്. മഹാഭാരതത്തിലെ ഭീമനെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിലെ അതുല്യ എഴുത്തുകാരന്‍ എം ടി വാസുദേവന്‍നായര്‍ രചിച്ച രാണ്ടാമൂഴമെന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ സംവിധായകന്‍ വി എ ശ്രീകുമാര്‍ ആണ്. ചിത്രത്തിലെ മറ്റു താരാങ്ങളെ ക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കുന്നു.

ഭീമന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമ പറയുന്നത്. എന്നാല്‍ മഹാഭാരതത്തില്‍ ഭീമന്‍ മാത്രമല്ല നിരവധി കഥാപാത്രങ്ങളുണ്ട്. ശക്തമായ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ മികച്ച താരങ്ങളുടെ ഒരു വലിയ നിരതന്നെ വേണ്ടിവരും. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ച്‌ ധാരണയുണ്ട് എന്നാല്‍ ആര് അഭിനയിക്കും എന്നത് ഞങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു കാസ്റ്റിങ് ഏജന്‍സിയെ ഏല്‍പിച്ചിട്ടുണ്ട്.

മഹാഭാരതത്തെ സംബന്ധിച്ചേടത്തോളം കഥാപാത്രത്തിന് അനുസരിച്ചുള്ള കാസിറ്റിങ് ആയിരിക്കും. മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റിയ കഥാപാത്രം മഹാഭാരതത്തിലുണ്ട്. അദ്ദേഹത്തെ ഇതുവരെ സിനിമയുമായി ബന്ധപ്പെട്ടു താന്‍ സമീപിച്ചിട്ടില്ല. ശ്രീകൃഷ്ണനായി മനസ്സില്‍ കാണുന്നത് ഹൃത്വിക് റോഷനെയും മഹേഷ് ബാബുവിനെയുമാണ്. പൃഥ്വിരാജ് തീര്‍ച്ചായായും ഈ സിനിമയുടെ ഭാഗമാകേണ്ട നടനാണെന്നും അവെരെല്ലാം ഉണ്ടാക്കുമെന്നും അതില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button