CinemaGeneralIndian CinemaMollywoodNEWS

വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നു!!!

മലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപ് നായകനായ റണ്‍‌വേ എന്ന മെഗാഹിറ്റ് ആക്ഷന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി വാര്‍ത്ത. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘വാളയാര്‍ പരമശിവം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ഉണ്ടായേക്കുമെന്ന് സൂചനകള്‍. ചരിത്രവിജയം സൃഷ്ടിച്ച പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയാണ് രചന.

ഉദയ്കൃഷ്ണ – സിബി കെ തോമസ് ടീമാണ് ചിത്രത്തിന്‍റെ ആദ്യഭാഗമായ റണ്‍‌വേയുടെ തിരക്കഥ രചിച്ചത്. എന്നാല്‍ അവര്‍ ഇടക്കാലത്ത് പിരിഞ്ഞിരുന്നു. സിബി കെ തോമസ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തിരക്കിലാണ്. അതുകൊണ്ടുതന്നെ വാളയാര്‍ പരമശിവം ഉദയ്കൃഷ്ണ തനിച്ചെഴുതുമെന്നാണ് സൂചന. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചേസ് രംഗങ്ങളുമുള്ള വാളയാര്‍ പരമശിവം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.

ലൈലാ ഓ ലൈലായുടെ കനത്ത പരാജയത്തിന് ശേഷം ഇടവേളയ്ക്ക് ശേഷം ഈ ദിലീപ് ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് ജോഷി.

shortlink

Related Articles

Post Your Comments


Back to top button