CinemaMollywoodNEWS

അവളുടെ രാവുകളും, അവരുടെ രാവുകളും

1978-ല്‍ സീമയെ കേന്ദ്രകഥാപാത്രമാക്കി ഐവി ശശി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘അവളുടെ രാവുകള്‍’. നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം എ സര്‍ട്ടിഫിക്കറ്റ് ഗണത്തില്‍ ഉള്‍പ്പെട്ട ചിത്രമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. കാരണം മറ്റൊന്നുമല്ല ചിത്രത്തിന്‍റെ പേരിന് സമാനമായ രീതിയില്‍ ‘അവരുടെ രാവുകള്‍’ എന്ന പേരില്‍ മറ്റൊരു ചിത്രമെത്തുന്നതാണ് അവളുടെ രാവുകളെ വീണ്ടും ചര്‍ച്ചയാക്കുന്നത്. ‘അവരുടെ രാവുക’ള്‍ അവളുടെ രാവുകളുടെ രണ്ടാം ഭാഗാമെന്ന തെറ്റിദ്ധാരണയും പ്രേക്ഷര്‍ക്കിടയിലുണ്ട്. ‘മങ്കി പെന്‍’ എന്ന സിനിമയ്ക്ക് ശേഷം ഷാനില്‍ മുഹമ്മദ്‌ സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് ‘അവരുടെ രാവുകള്‍’. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ യുവ താരങ്ങളെ അണിനിരത്തിയാണ് ഷാനില്‍ മുഹമ്മദിന്‍റെ രണ്ടാം ചിത്രമെത്തുന്നത്. അവളുടെ രാവുകളും, അവരുടെ രാവുകളും തമ്മിലുള്ള ആശയകുഴപ്പം പുതിയ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗിന് ഗുണകരമാകുന്നുണ്ട്.
പ്രേക്ഷകര്‍ക്ക് ഏറെ പരിചിത ചിത്രമായ അവളുടെ രാവുകളോട് സാദൃശ്യം പുലര്‍ത്തുന്ന അവരുടെ രാവുകള്‍ ആസ്വാദകര്‍ക്കിടയിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ്. ഷാനില്‍ മുഹമ്മദിന്‍റെ ‘അവരുടെ രാവുകള്‍’ ഈദ് റിലീസായി പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button