CinemaIndian CinemaLatest NewsMollywood

ദുൽഖർ സൽമാൻ ചിത്രം സോളോ തിയേറ്ററിലേക്ക്

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം സോളോ ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും . അഞ്ച് കഥകളുടെ സമാഹാരമായ സോളോ ഒരു റൊമാന്റിക് ത്രില്ലര്‍ ആണ് . ആന്‍ അഗസ്റ്റിന്‍, ആരതി വെങ്കിടേശ്, ശ്രുതി ഹരിഹരന്‍, ബോളിവുഡ് താരം ദിനോ മോറിയ, ധന്‍ഷിക, ദീപ്തി സതി, നേഹാ ശര്‍മ്മ തുടങ്ങി നിരവധി നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. ഗെറ്റ്‌എവേ ഫിലിംസും അബാം ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുക.
കൂടാതെ പ്രശസ്ത മ്യൂസിക്ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ഗോവിന്ദ് മേനോനും സിദ്ധാര്‍ത്ഥ് മേനോനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സെയ്ത്താന്‍, ഡേവിഡ്, വസീര്‍ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാർ ഒരുക്കുന്ന ചിത്രം മലയാള൦ തമിഴ് ഭാഷകളിലായാണ് പുറത്തിറങ്ങുക. ചിത്രത്തിലെ ദുല്‍ഖറിന്റെ വിവിധ ഗെറ്റപ്പുകള്‍ ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button