CinemaGeneralLatest NewsMollywoodNEWSWOODs

കായംകുളം കൊച്ചുണ്ണി ഉപേക്ഷിച്ചിട്ടില്ല!!

മലയാളത്തിന്റെ യുവ താരം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം കായംകുളം കൊച്ചുണ്ണി ഉപേക്ഷിച്ചുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അണിയറ പ്രവര്‍ത്തകര്‍. ടെലിവിഷന്‍ ഷോയിലോടെയും മറ്റും ജന പ്രിയനായി മാറിയ ഈ കള്ളന്റെ കഥ സിനിമയാക്കുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ് ഏറെ മാസങ്ങള്‍ക്കു ശേഷവും ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

ചിത്രം അനിശ്ചിതാവസ്ഥയിലാണെന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. എന്നാല്‍ ഒരു ചരിത്ര സിനിമയുടെ പ്രീ പ്രൊഡക്ഷനിലെ സ്വാഭാവിക ബുദ്ധിമുട്ടുകളാണ് ചിത്രം നേരിടേണ്ടി വന്നതെന്നും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിരിക്കുകയാനിന്നുമാണ് പുതിയ വിവരം. വന്‍ മേക്ക് ഓവറിലൂടെയാണ് നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയില്‍ എത്തുക.

shortlink

Related Articles

Post Your Comments


Back to top button