CinemaMollywoodNEWS

പൃഥ്വിരാജില്ലാത്ത ഓഗസ്റ്റ് സിനിമാസിന്‍റെ ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കഴിഞ്ഞ ദിവസമായിരുന്നു ഓഗസ്റ്റ് സിനിമാസില്‍ നിന്നുള്ള പൃഥ്വിരാജിന്‍റെ അപ്രതീക്ഷിത പടിയിറക്കം. പൃഥ്വിരാജില്ലാത്ത ഓഗസ്റ്റ് സിനിമാസിന്റെ ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു . ‘കളി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ നജീം കോയയാണ്. സന്തോഷ്‌ ശിവനും പൃഥ്വിരാജും നിര്‍മ്മാതാവ് ഷാജി നടേശനും ചേര്‍ന്ന് 2010-ലാണ് ഓഗസ്റ്റ് സിനിമാസ് ആരംഭിച്ചത്. ഇന്ത്യന്‍ റുപ്പി, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ഡബിള്‍ ബാരല്‍ അങ്ങനെ നിരവധി ചിത്രങ്ങള്‍ ഓഗസ്റ്റ് സിനിമാസിന്‍റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിട്ടുണ്ട്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറാണ് ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button