CinemaMollywoodNEWS

‘ആടുജീവിതം’ എവിടെ? ബ്ലെസിയോട് പ്രേക്ഷകര്‍

‘ഒടിയന്‍’, ‘മഹാഭാരതം’, ‘കുഞ്ഞാലി മരയ്ക്കാര്‍’ അങ്ങനെ നിരവധി ബിഗ്‌ബഡ്ജറ്റ് ചിത്രങ്ങള്‍ മോളിവുഡില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വായനക്കാരുടെ മനസ്സ് കീഴടക്കിയ ബെന്ന്യാമിന്‍റെ ‘ആടുജീവിതം’ എന്ന നോവല്‍ ചലച്ചിത്ര രൂപമാക്കുമെന്ന ബ്ലെസ്സിയുടെ പ്രഖ്യാപനം എത്തിയിട്ട് നാളുകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. ബ്ലെസ്സി എഴുത്തിന്റെ തിരക്കിലാണെന്നും ചിത്രം അടുത്ത വര്‍ഷത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുമാണ് ഒടുവിലത്തെ വിവരം. എങ്കിലും നോവല്‍ മനപാഠമാക്കിയ മലയാളികള്‍ക്ക് കാത്തിരിക്കാന്‍ ഏറെ ക്ഷമയില്ല എന്നതാണ് വാസ്തവം. കാരണം ‘ആടുജീവിതം’ എന്ന നോവല്‍ വായനക്കാരുടെ മനസ്സിലേക്ക് അത്രത്തോളം ആഴ്ന്നിറങ്ങിയതാണ്. ‘ഒടിയന്‍’ അടക്കമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തുമ്പോള്‍ ആടുജീവിതത്തിലെ പൃഥ്വിരാജ് നജീബായി പോസ്റ്ററില്‍ അവതരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നേരത്തെ ‘ആടുജീവിതം’ പൃഥ്വിരാജ് ഉപേക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രചരിച്ച വാര്‍ത്ത തെറ്റാണെന്നും ‘ആടുജീവിതം’ പോലെയൊരു മികച്ച ചിത്രം വിട്ടുകളയില്ല എന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button