GeneralLatest NewsMollywoodNEWS

ഇംഗ്ലീഷിൽ ആയോണ്ട് വിയോജിപ്പുള്ളവർ തെറി വിളിക്കില്ല, വായടപ്പിക്കാമെന്ന് കരുതേണ്ട; പൃഥ്വിരാജിനെതിരെ സൈബറിടം

. AK-47 നും 3000 കോടിയുടെ ഹെറോയിനും ഒക്കെ പിടിച്ചത് അങ്ങുന്ന് അറിഞ്ഞില്ലേ.

സോഷ്യൽ മീഡിയയിൽ സജീവമായ സേവ് ലക്ഷദ്വീപ് ക്യാമ്പയിന്റെ ഭാഗമായി പിന്തുണ പ്രഖ്യാപിച്ച നടൻ പൃഥ്വിരാജിനു സോഷ്യൽ മീഡിയയിൽ വിമർശനം. പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെ താരത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ നിറയുകയാണ്.

“സൗത്തിന്ത്യയിലെ ഇംഗ്ലിഷ് വാദകനായ പൃഥ്വിരാജ് സിനിമ മാത്രം നോക്കിയാല്‍ മതി, അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ട” എന്നാണ് പൃഥ്വിരാജിനെതിയുള്ള ഒരു കമന്റ് . മറ്റ് കാര്യങ്ങളിലൊന്നും സംസാരിക്കാത്ത നടന്‍ ഇപ്പോള്‍ മാത്രം സംസാരിച്ചത് മറ്റു ഉദ്ദേശങ്ങളുള്ളതുകൊണ്ടാണെന്നും പറയുന്നവരുണ്ട്.. വാരിയന്‍കുന്നന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ പരാമര്‍ശിച്ചും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തുകയാണ്.

read also: നക്ഷത്ര വേശ്യാലയം, മലയാളം സീരിയല്‍ നടി ഉൾപ്പെടെ 4 പ്രതികള്‍; ജൂൺ 10 ന് ഹാജരാക്കാൻ കോടതി ഉത്തരവ്

”ഇംഗ്ലീഷിൽ ആയോണ്ട് വിയോജിപ്പുള്ളവർ തെറി വിളിക്കില്ല ..🤗” എന്നും ”ഡോ …. സൗത്തിന്ത്യയിലെ ജംഗ്ലീഷ് വാദകാ …. What is your business? cinema right ? so please concentrate more on cinemas….. We are waiting for a good film from you for ages which is not happening…. do you really know what is happening in Lakshadweep and the activities of ISI….. Please don’t be so over smart….. Thank you ❤️” എന്നും കമന്റുകൾ നിറയുന്നു.

”ഷെയർ ചെയ്യണം എന്ന് ഉണ്ട്.. അതിനു പണ്ടാരം എന്ത എഴുതിയേകുന്നത് എന്ന് മനസിലാവണ്ടേ..” വാരിയങ്കുന്നനെ പ്രതീക്ഷിച്ചിരിക്കയായിരുന്നു.😂😂. AK-47 നും 3000 കോടിയുടെ ഹെറോയിനും ഒക്കെ പിടിച്ചത് അങ്ങുന്ന് അറിഞ്ഞില്ലേ. കഷ്ടം” തുടങ്ങിയ പരിഹാസവും ലഭിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments


Back to top button