CinemaGeneralMollywoodNEWS

പൃഥ്വിരാജ് തിരിച്ച് വന്നാലും വന്നില്ലെങ്കിലും തങ്ങള്‍ക്ക് ഒന്നുമില്ല ഷാജി നടേശൻ

ഉറുമി മുതൽ ഗ്രേറ്റ് ഫാദർ വരെ മികച്ച സിനിമകൾ മലയാളികൾക്കു സമ്മാനിച്ച നിർമ്മാണ കമ്പനി ആയിരുന്നു ഓഗസ്റ്റ് സിനിമാസ്.പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവർ ചേർന്ന് 2010 ആണ് ഓഗസ്റ്റ് സിനിമാസ് തുടങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി ആയിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ ആദ്യ ചിത്രം ഇതുവരെ 8 ചിത്രങ്ങൾ ഓഗസ്റ്റ് സിനിമാസ് ചെയ്തു. അതിൽ ആറിലുംപൃഥ്വിരാജ് തന്നെ ആയിരുന്നു നായകൻ. ഇപ്പോൾ പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസ്സിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഷാജി നടേശൻ.

“പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായ സിനിമയാണ് ആടുജീവിതം. ആടുജീവതത്തില്‍ അഭിനയിക്കണം ഡയറക്ഷനില്‍ ശ്രദ്ധിക്കണം. അതിനിടയില്‍ പ്രൊഡക്ഷനില്‍ ശ്രദ്ധിക്കാനാവില്ല. അതിനോട് നീതി പുലര്‍ത്താനാവില്ലെന്ന് പറഞ്ഞാണ് പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസ് വിട്ടതെന്ന്” ഷാജി നടേശന്‍ പറയുന്നു.

“പൃഥ്വിരാജ് പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നാണ് മാറി നില്‍ക്കുന്നത്. അല്ലാതെ സൗഹൃദങ്ങളില്‍ നിന്നല്ലെന്ന് ഷാജി നടേശന്‍ പറയുന്നു. പൃഥ്വി ഹെല്‍പ്പ് ഫുള്ളാണ്. ഏതു കാര്യത്തിനും എപ്പോഴും വിളിച്ച് സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് മാറി നിന്നത്” എന്നു ഷാജി പറഞ്ഞു.

“പ്രഥ്വിരാജും ഇന്ദ്രജിത്തും ചേര്‍ന്ന് പുതിയ നിര്‍മാണ കമ്പിനി തുടങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തിലൊരു നിര്‍മാണ കമ്പിനി തുടങ്ങിയാല്‍ അതിന് ആശംസകള്‍ മാത്രമേയുള്ളു” എന്നും ഷാജി നടേശന്‍ പറഞ്ഞു. തങ്ങളോടൊപ്പം “ഉണ്ടായിരുന്നപ്പോള്‍ തങ്ങള്‍ക്ക് വേണ്ട പിന്തുണ പൃഥ്വിരാജ് തന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പൃഥ്വിരാജ് തിരിച്ച് വന്നാലും വന്നില്ലെങ്കിലും തങ്ങള്‍ക്ക് ഒന്നുമില്ലെ”ന്നായിരുന്നു ആഗസ്റ്റ് സിനിമാസിലേക്കുള്ള പൃഥ്വിരാജിന്റെ മടങ്ങി വരവിനേക്കുറിച്ചുള്ള ഷാജി നടേശന്റെ പ്രതികരണം. എല്ലാക്കാര്യത്തിലും എപ്പോഴും സ്‌നേഹം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
“നിര്‍മാണ കമ്പനിക്ക് ഓഗസ്റ്റ് സിനിമാസ് എന്ന് പേരിട്ടത് പൃഥ്വിരാജ് ആയിരുന്നു. പൃഥ്വിയുടെ പവറിലാണ് ഓഗസ്റ്റ് സിനിമാസ് എല്ലാവരിലും എത്തിയത്. ബ്രാന്‍ഡ് നന്നായി ബില്‍ഡ് ചെയ്തിട്ടാണ് പൃഥ്വി കമ്പനി വിട്ടത്” എന്നും ഷാജി നടേശന്‍ പറയുന്നു.

ഇപ്പോൾ ഓഗസ്റ്റ് സിനിമാസ് മൂന്നു സിനിമകൾ ഏറ്റെടുത്തിട്ടുണ്ട്. സ്‌ക്രിപ്റ്റില്‍ വിശ്വസിച്ചാണ് പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്യുന്നത്. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ച കളി എന്ന ചിത്രം സെപ്തംബറില്‍ തിയറ്ററിലെത്തും.
സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരാണ് ഓഗസ്റ്റ് സിനിമാസിന്റെ ഇപ്പോഴത്തെ പങ്കാളികള്‍.ഡബിൾ ബാരലിലാണ് ആര്യ ആദ്യമായി ഓഗസ്റ്റ് സിനിമാസ്സിൽ പങ്കാളി ആകുന്നത്.

shortlink

Related Articles

Post Your Comments


Back to top button