CinemaLatest NewsMollywood

യൂടൂബിൽ പ്രചരിച്ച് ടിയാൻ

പൃഥ്വിരാജിനെ നായകനാക്കി ജിയാന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാൻ യൂടൂബിൽ. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടിയാനിലെ പൃഥിരാജിന്റ മാസ്സ് ഇൻട്രോ സീൻ ആണ് യൂട്യൂബിൽ പ്രചരിക്കുന്നത്. പ്രേഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ടിയാൻ. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

മുരളി ഗോപിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പത്മപ്രിയ, അനന്യ, പാരീസ് ലക്ഷമി എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെടാന്‍ ഇടയുള്ള പൊതുവിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിക്കാന്‍ എത്തുകയാണ് ടിയാൻ. ഗോപി സുന്ദറാണ് സംഗീതം. ഛായാഗ്രഹണം സതീഷ് കുറുപ്പ്. ഹനീഷ് മുഹമ്മദാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button