CinemaGeneralIndian CinemaMollywoodNEWSWOODs

കട്ട് പറഞ്ഞിട്ടും നിര്‍ത്താതെ മോഹന്‍ലാലിന്റെ കരച്ചില്‍

 

മോഹന്‍ലാല്‍ ലാല്‍ജോസ് കൂട്ടുകെട്ടില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള്ള എന്ന കഥാപാത്രത്തിന് തികച്ചും ഗ്രാമീണമായ മറ്റൊരു ലുക്കു കൂടിയുണ്ടെന്നത് പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ്. ഇത് മറ്റൊരു കഥാപാത്രമാണോ എന്നതും വ്യക്തമല്ല. ഇപ്പോള്‍ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍ എത്തിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

ഒരു പെൺകുട്ടിയുടെ മൃതദേഹം കയ്യിൽ എടുത്ത് മോഹൻലാൽ നടന്നുവരുന്ന രംഗമാണ് വിഡിയോയിൽ കാണുന്നത്. കുട്ടിയെ തന്റെ മടിയിൽവച്ച് മോഹൻലാൽ ഉച്ചത്തിൽ കരയുന്നു.എന്നാല്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും നിര്‍ത്താതെ കരയുകയാണ് താരം. കരച്ചിലിന്റെ തളര്‍ച്ചയില്‍ ഇരിക്കുന്ന ലാലിനെയും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments


Back to top button