CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

വിദേശയാത്ര മാറ്റിവയ്ക്കണമെന്ന പോലീസ് നിര്‍ദ്ദേശം: മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു

  
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ താരത്തോട് അടുത്ത വൃത്തങ്ങള്‍. അടുത്തയാഴ്ച അമേരിക്കയിലെ ഷിക്കാഗോയിലും ന്യൂയോര്‍ക്കിലുമായി രണ്ട് അവാര്‍ഡ് പരിപാടികളില്‍ മഞ്ജു പങ്കെടുക്കാനിരുന്നതാണ്. എന്നാല്‍ മഞ്ജു അമേരിക്കയിലെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
 
കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം അവാര്‍ഡ് നിശയുടെ അതേ ദിവസങ്ങളില്‍ ആയതിനാല്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനാകില്ലെന്ന് ഒരു മാസം മുന്പ് തന്നെ മഞ്ജു സംഘാടകരെ അറിയിച്ചിരുന്നതായാണ് വിശദീകരണം. പോലീസിന്റെ നിര്‍ദേശം അനുസരിച്ചല്ലാ അവാര്‍ഡ് പരിപാടികളില്‍ പങ്കെടുക്കാത്തതെന്നും മറിച്ച്‌ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂള്‍ കാരണമാണെന്നും വക്താവ് വ്യക്തമാക്കി.
 
നടി ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയതിനാല്‍ മഞ്ജു വാര്യരുടെ വിദേശ യാത്ര പ്രത്യേക അന്വേഷണ സംഘം ഇടപെട്ട് ഒഴിവാക്കിയെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.
 
 

shortlink

Related Articles

Post Your Comments


Back to top button