CinemaLatest News

മരിച്ചെന്ന് വാർത്തകൾ; ജീവനോടെയുണ്ടെന്ന് സ്റ്റീവ് ഹാർവി

ആർഐപി ഹാർവി ട്രെൻഡിങ്ങായെന്നും താരം കുറിച്ചു

തന്റെ മരണവാർത്തയോട് പ്രതികരിച്ച് പ്രശസ്ത ടെലിവിഷൻ അവതാരകനും ഹാസ്യനടനുമായ സ്റ്റീവ് ഹാർവി.

ട്വിറ്ററിൽ ചിത്രവും കുറിപ്പും പങ്കുവച്ചുകൊണ്ടായിരുന്നു താരം തന്റെ മരണവാർത്തയോട് പ്രതികരിച്ചത്. ആർഐപി ഹാർവി ട്രെൻഡിങ്ങായെന്നും താരം കുറിച്ചു.

എങ്ങനെയാണ് ഹാർവി മരിച്ചതെന്നും, എവിടെ വച്ചാണ് മരിച്ചതെന്നും അടക്കമുള്ള വിവരങ്ങൾ ചേർത്താണ് സോഷ്യൽ മീഡിയയിലടക്കം ആരോ മരണവാർത്ത പങ്കുവച്ചത്.

വ്യാജ വാർത്തയാണെന്ന് അറിയാതെ നിരവധി പേരാണ് മരണവാർത്ത ഷെയർ ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button