CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

കേന്ദ്രത്തിൽ ഉള്ള പിടിപാടിന്റെ ഫലമായാണോ സുരഭിക്ക് ദേശീയപുരസ്ക്കാരം? വിമര്‍ശങ്ങളെക്കുറിച്ച് ജിബു ജേക്കബ്

ദേശീയ പുരസ്കാരം മലയാളത്തിനു സമ്മാനിച്ച സുരഭിയെയും പുതിയ ചിത്രം മിന്നാമിനുങ്ങിനെയും പ്രശംസിച്ച് സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. സുരഭിയ്ക്ക് പുരസ്‌കാരം നേടി കൊടുത്ത ചിത്രം മിന്നാമിനുങ്ങ് കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയിരുന്നു. സുരഭിയ്ക് ആശംസകളറിയിച്ചും മിന്നാമിനുങ്ങ് എല്ലാവരും തിയറ്ററുകളില്‍ പോയി തന്നെ കാണണമെന്നും പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. പിന്നാലെ സംവിധായകന്‍ ജിബു ജേക്കബും സുരഭിയ്ക്ക് പുരസ്‌കാരം കിട്ടിയതും മറ്റുമായി നടന്ന വിമര്‍ശനങ്ങള്‍ എന്തൊക്കയായിരുന്നു എന്ന് ചൂണ്ടി കാണിച്ചും സിനിമയെ എല്ലാവരും പ്രോത്സാഹിപ്പിക്കണം എന്നും പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ്.

ജിബു ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അവാർഡ് പ്രഖ്യാപനങ്ങൾ മിക്കപ്പോഴും സൗഹൃദസദസ്സുകളിൽ വലിയ വിമർശനങ്ങളും ചേരിതിരിഞ്ഞുളള വാക്കുതർക്കങ്ങൾക്കും വഴിവെച്ചിട്ടുണ്ട് ഓരോ വർഷവും സംസ്ഥാന,ദേശീയ,പത്മ പുരസ്ക്കാരങ്ങൾ കടന്ന് പോവുമ്പോൾ അർഹതയുളളവർ നോക്കുകുത്തികളാവാറുണ്ട്.

ദാ…..വീണ്ടും അവാർഡ് പ്രഖ്യാപിക്കുന്നു.ദേശീയ അവാർഡ് ‘സുരഭിക്ക് ‘പോരെ പൂരം……സുരഭിയോ…..? ആ കോമഡിപ്രോഗ്രാമിലെ കോഴിക്കോടൻഭാഷക്കാരി …..കേന്ദ്രത്തിൽ എന്തെങ്കിലും പിടിപാടുണ്ടാവും….? ഇതിലും ശക്തമായ ഭാഷയിൽ വിമർശനങ്ങൾ കേന്ദ്രത്തിൽ നിന്നും ട്രെയിൻ കയറി വന്നു. എന്നാൽ വിമർശകരുടെ വായടപ്പിക്കാൻ ചിത്രം തീയറററുകളിലെത്തി…..വിമർശകരായ ഏതാനും ചിലരോടൊപ്പം ഞാനും ശാരദ മുതൽ ശോഭന വരെ ദേശീയപുരസ്ക്കാരങ്ങൾ നേടുമ്പോൾ അവർക്ക് പിന്നിൽ പ്രഗൽഭരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു ഇവിടെയാണ് സുരഭി അവരെയും വിമർശകരെയും നിഷ്പ്രഭമാക്കുന്നത്…..ഒരു പ്രഗൽഭസംവിധായകനോ ഛായാഗ്രഹകനോ ഒന്നും ഇല്ലാതെ !!

എന്തിനേറെപറയുന്നു ശക്തമായ ഒരു സപ്പോർട്ടിംഗ് ആർട്ടിസ്ററ് പോലുമില്ലാതെ…..ഒരു പക്ഷെ കഥയും സിനിമയൂം മറന്ന് ജീവിക്കുകയായിരുന്നു എന്ന് പറയേണ്ടിവരും………അത്ര മാത്രം തൻമയത്വത്തോടെ ആകഥാപാത്രത്തെ ഉൾക്കൊണ്ട് ദേശീയഅംഗീകാരം പിടിച്ചുവാങ്ങിക്കുകയായിരുന്ന് എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് തോന്നി ഒരൽപ്പം അഹങ്കാരത്തിൽ ‘മലയാളി’എന്ന നിലയിൽ ഞാൻ പറയട്ടെ വിമർശകരോടും, പ്രേക്ഷകരോടും, സിനിമാപ്രവർത്തകരോടും……….ഇതാ ……..ഒരഭിനേത്രി…..സുരഭി ലക്ഷമി. മലയാള സിനിമയ്ക്ക് ഒരു മിന്നാമിനുങ്ങല്ല…… കാട്ടുതീയാണ്……. ചിതം കണ്ടിറങ്ങുന്ന നമ്മുടെ മനസ്സിൽ സുരഭി നിറഞ്ഞു നിൽക്കും….ഒരു നൊമ്പരമായ്……..

ഇതൊരു അവാർഡ് സിനിമയല്ല, ഒരസാധാരണസിനിമയുമല്ല,… ഒരു നല്ല സിനിമ. വീട്ടിലിരുന്നല്ല ഈ സിനിമ കാണേണ്ടത് തീയറ്ററിലിരുന്നാണ്. നമ്മുടെ ഈ വലിയ കലാകാരിയെയും അണിയറപ്രവർത്തകരെയും നിറഞ്ഞ കയ്യടികളോടെ പ്രോൽസാഹിപ്പിക്കുവാൻ ചലച്ചിത്രപ്രവർത്തകരും നല്ലവരായ പ്രേക്ഷകരും മുന്നോട്ട് വരണം പ്ളീസ്…….

ജിബു ജേക്കബ്

shortlink

Related Articles

Post Your Comments


Back to top button