CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി ഗായിക റിമി ടോമി

 

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി ഗായിക റിമി ടോമി. താന്‍ താരങ്ങള്‍ക്കൊപ്പം നടത്തിയ വിദേശ ഷോകളുടെ കാര്യങ്ങള്‍ മാത്രമാണ് അന്വേഷിച്ചതെന്ന് റിമിടോമി. 2010ലും 2017ലും താരങ്ങൾ യുഎസിൽ നടത്തിയ പരിപാടിയിൽ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയിൽ ആരൊക്കെയുണ്ടായിരുന്നുവെന്നെല്ലാമാണ് പോലീസ് അന്വേഷിച്ചത്.

”ഫോണിൽ വിളിച്ച് അമേരിക്കൻ ഷോയിലെ കാര്യങ്ങൾ തിരക്കി. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ഉള്ള ബന്ധത്തെ കുറിച്ചും ചോദിച്ചു. സംഭവം നടന്ന ദിവസം കാവ്യയെ വിളിച്ചിട്ടുണ്ട്. അത് തീർത്തും സ്വാഭാവികം മാത്രം. ഇരയ്ക്ക് മെസേജും അയച്ചു. അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. എല്ലാവരോടും ചോദിക്കുന്നതു പോലെ തന്നോടും ചോദിച്ചു. ഈ കേസിൽ തനിക്ക് ബന്ധമില്ലെന്ന് പൊലീസ് വിശദീകരിച്ചിട്ടുണ്ട്. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ടെന്നും” റിമി പ്രതികരിച്ചു

shortlink

Related Articles

Post Your Comments


Back to top button