CinemaMollywoodNEWS

ഇന്ദ്രൻസ് നടന്നുകയറുന്നത് നല്ല വേഷങ്ങളിലേക്ക്!

ഹാസ്യതാരമായി മലയാള സിനിമയില്‍ കടന്നു വന്ന ഇന്ദ്രന്‍സ് പക്വതയേറിയ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഇന്ദ്രന്‍സ് തെരഞ്ഞെടുത്ത സമീപകാല ചിത്രങ്ങളൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ വേറിട്ട അഭിനയ മുഖവുമായി എത്തുകയാണ് മലയാളികളുടെ ഇഷ്ടനടന്‍. ഓട്ടൻതുള്ളൽ കലാകാരനായ പപ്പു പിഷാരടിയുടെ വേഷത്തിലാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിക്കുന്നത് കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാരാണ്. മാധ്യമ പ്രവര്‍ത്തകനായ വിസി അഭിലാഷ് സംവിധാനം ചെയ്യുന്ന ‘ആളൊരുക്കം’ എന്ന ചിത്രം തലസ്ഥാനത്ത് പുരോഗമിക്കുന്നു. നീണ്ടഇടവേളയ്ക്ക് ശേഷം വിദ്യാധരന്‍ മാസ്റ്റര്‍ ഈ ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button