CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

പ്രണവിന്റെ നായികയെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ്‌

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. താര പുത്രന്‍ നായകനാകുന്ന ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവര്ക്കും അറിയേണ്ടത്. ചിത്രത്തിലെ പ്രണവിന്റെ നായികയെക്കുറിച്ച് ആരാധകര്‍ ആവേശത്തോടെ ചോദിക്കുന്നുണ്ട്.

ചിത്രത്തിൽ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവര്‍ ആരുമല്ല പ്രണവിന്റെ നായികയെന്നു സംവിധായകന്‍ ജീത്തു ജോസഫ്‌ പറയുന്നു. ഷിജു വിൽസൺ, ഷറഫുദ്ദീൻ, നോബി എന്നീ യുവ താരങ്ങളും സിനിമയിലുണ്ടെന്നു വ്യക്തമാക്കിയ ജീത്തു ജോസഫ് സണ്ണി വെയിന്‍ ചിത്രത്തില്‍ ഉണ്ടെന്ന വാര്‍ത്ത നിഷേധിച്ചു.

shortlink

Related Articles

Post Your Comments


Back to top button