CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWS

പ്രണയം വെളിപ്പെടുത്തി തൃഷ

തെന്നിന്ത്യന്‍ താര സുന്ദരി തൃഷ മലയാളികളുടെ പ്രിയ താരമായി മാറാനുള്ള ഒരുക്കത്തിലാണ്. നിവിന്‍ നായകനാകുന്ന ഹേ ജൂഡിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് താരം. കുറച്ചു കാലം മുന്പ് കോളിവുഡ് ഗോസിപ്പ് ചര്‍ച്ചകളില്‍ തൃഷയുടെ പേര് സജീവമായിരുന്നു.

ബിസിനസ്സുകാരന്‍ വരുണ്‍ മാനിയയുമായുള്ള പ്രണയവും, വിവാഹ നിശ്ചയവുമൊക്കെയായി ഗോസിപ്പ് കോളത്തില്‍ നിറഞ്ഞ് നിന്നിരുന്ന തൃഷ ആ ബന്ധം ഉപേക്ഷിച്ചു. അതിനെ തുടര്‍ന്ന് ഇനിയൊരു വിവാഹം ഉണ്ടാകില്ലെന്നും താരം തീരുമാനം എടുത്തതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വിവാഹത്തിന് ശേഷം അഭിനയിക്കരുതെന്ന് ശാഠ്യം പിടിച്ചതാണ് മോചനത്തിലെത്തിയത്.. എന്നാല്‍ ഇപ്പോള്‍ നിക്ക് പ്രണയം ഉണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇപ്പോള്‍ ബോക്സിങിനോടാണ് തന്റെ പ്രണയമെന്നാണ് തൃഷയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ വീഡിയോയും തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button